Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപത്രപ്രവർത്തക...

പത്രപ്രവർത്തക യൂനിയനെതിരായ കേസ്: ഫാഷിസ്റ്റ് നടപടി -കെ.യു.ഡബ്ല്യു.ജെ

text_fields
bookmark_border
പത്രപ്രവർത്തക യൂനിയനെതിരായ കേസ്: ഫാഷിസ്റ്റ് നടപടി -കെ.യു.ഡബ്ല്യു.ജെ
cancel

തിരുവനന്തപുരം: വാർത്തയുടെ പേരിൽ മാധ്യമപ്രവർത്തകന്‍റെ ഫോൺ പിടിച്ചെടുക്കാനുള്ള ക്രൈംബ്രാഞ്ച്​ നീക്കത്തിൽ പ്രതിഷേധിച്ചു സമരം നടത്തിയതിന്​ പത്രപ്രവർത്തക യൂനിയൻ ഭാരവാഹിക​ൾക്കെതിരെ കേസ്​ എടുത്ത പൊലീസ്​ നടപടി ജനാധിപത്യ വിരുദ്ധമെന്ന് കേരള പ്രവർത്തക യൂനിയൻ.

ജനപക്ഷത്തുനിന്നു വാർത്ത ചെയ്യുക മാധ്യമ ധർമമാണ്​. അതിനു തടയിടാൻ പൊലീസ്​ ശ്രമിക്കുന്നത്​ ജനാധിപത്യ വ്യവസ്ഥക്ക്​ ഭൂഷണമല്ല. അതുകൊണ്ടുതന്നെ അതിനെതിരെ പ്രതിഷേധിക്കേണ്ടത്​ ജനാധിപത്യത്തിന്‍റെ നാലാം തൂണായ മാധ്യമപ്രവർത്തകരുടെ ധാർമിക ഉത്തരവാദിത്തമാണ്​. അതിന്‍റെ പേരിൽ യൂണിയൻ ഭാരവാഹികൾക്കെതിരെ കേസെടുക്കുന്നത്​ ഫാഷിസ്റ്റ് നടപടിയാണ്. മൗലികാവകാശങ്ങളുടെയും ഭരണഘടനാ മൂല്യങ്ങളുടെയും ലംഘനമാണിത്.

രേഖാമൂലം മൂൻകൂട്ടി അറിയിച്ച് അനുമതിക്ക്​ അപേക്ഷ സമർപ്പിച്ച ശേഷമാണ്​ പത്രപ്രവർത്തക യൂണിയൻ സമരം നടത്തിയത്​. ഏതെങ്കിലും വിധത്തിലുള്ള ​പ്രകോപന​മോ, വഴിതടസ്സമുണ്ടാക്കാനുള്ള ശ്രമങ്ങളോ സമരത്തിനിടെ ഉണ്ടായിട്ടുമില്ല. തലസ്ഥാനത്ത്​ മാനവീയം വീഥിയിൽനിന്നു തുടങ്ങിയ പ്രതിഷേധ മാർച്ച്​ ഏതാണ്ട്​ 100 മീറ്റർ പിന്നിട്ടപ്പോൾ തന്നെ റോഡടച്ചു ബാരിക്കേഡ്​ ഉയർത്തി പൊലീസ്​ തടയുകയായിരുന്നു.

യു.ഡി.എഫ്​ കൺവീനർ എം.എം ഹസൻ, ബി.ജെ.പി സംസ്ഥാന വൈസ്​ പ്രസിഡന്‍റ്​ സി. ശിവൻകുട്ടി അടക്കമുള്ളവരുടെ ഹ്രസ്വമായ സംസാരത്തിനു ശേഷം സമരക്കാർ സമാധാനപരമായി പിരിഞ്ഞുപോവുകയും ചെയ്തു. ഇതര ജില്ലകളിലും സമാനമായ സ്ഥിതിയായിരുന്നു. ഇതിന്‍റെ​ പേരിലാണ്​ കേസ്​. അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമായ ഈ നടപടി അവസാനിപ്പിക്കാൻ അടിയന്തര ഇടപെടൽ സ്വീകരിക്കണമെന്ന്​ മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും നൽകിയ നിവേദനത്തിൽ യൂണിയൻ സംസ്ഥാന പ്രസിഡൻറ് കെ.പി. റജിയും ജനറൽ സെക്രട്ടറി സുരേഷ് എടപ്പാളും ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:K.U.W.JCase against Journalists' UnionFascist Action
News Summary - Case against Journalists' Union: Fascist Action-K.U.W.J
Next Story