കെ.എം ഷാജിക്കെതിരെ വിജിലൻസ് അന്വേഷണം
text_fieldsതിരുവനന്തപുരം: യു.ഡി.എഫ് സർക്കാരിെൻറ കാലത്ത് സ്കൂളിന് ഹയർസെക്കൻഡറി അനുവ ദിച്ചതിന് പ്രതിഫലമായി 25 ലക്ഷം രൂപ വാങ്ങിയെന്ന പരാതിയിൽ കെ.എം. ഷാജി എം.എൽ.എക്കെതിര െ കേസെടുക്കാൻ വിജിലൻസിന് സർക്കാർ അനുമതി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയെ ക്കുറിച്ച് ആരോപണം ഉന്നയിച്ച് മണിക്കൂറുകൾക്കകമാണ് നടപടി.
കണ്ണൂർ ബ്ലോക്ക് പ ഞ്ചായത്ത് പ്രസിഡൻറ് കെ. പത്മനാഭൻ നൽകിയ പരാതിയിൽ പ്രാഥമികാന്വേഷണം നടത്തിയ വി ജിലൻസ് ഡയറക്ടർ കേസെടുക്കാൻ കഴിഞ്ഞ നവംബറിൽ സർക്കാർ അനുമതി തേടിയിരുന്നു. ഇതി െൻറ അടിസ്ഥാനത്തിലാണ് അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ ഉത്തരവായത്. കേസെടുക്കാൻ സ്പീക്കർ മാർച്ച് 13ന് അനുമതി നൽകിയിരുന്നു.
അഴിമതി ആരോപിച്ച് 2017 ജനുവരി 19നാണ് സർക്കാറിന് പരാതി ലഭിച്ചത്. കണ്ണൂരിലെ അഴീക്കോട് ഹൈസ്കൂളിൽ ഹയർസെക്കൻഡറി ആരംഭിക്കുന്നതിന് 2013-14ൽ സ്കൂൾ മാനേജർ മുസ്ലിംലീഗ് ശാഖാകമ്മിറ്റിയെ സമീപിച്ചതായി പരാതിയിൽ പറയുന്നു. കോഴ്സ് അനുവദിച്ചാൽ ഒരു അധ്യാപക തസ്തികക്ക് വാങ്ങുന്ന പണം കമ്മിറ്റി ഓഫിസ് കെട്ടിടം നിർമാണത്തിന് നേതാക്കൾ ആവശ്യപ്പെട്ടുവത്രെ. 2014ൽ കോഴ്സ് അനുവദിച്ചു. എന്നാല്, പണം നൽകേണ്ടെന്ന് ഷാജി സ്കൂൾ മാനേജ്മെൻറിനോട് പറഞ്ഞു. തുടർന്ന് ലീഗ് പ്രാദേശിക നേതൃത്വം പണം വാങ്ങുന്നതിൽനിന്ന് പിന്തിരിഞ്ഞു.
പ്ലസ് ടു അനുവദിച്ചതിന് ചെലവഴിച്ച തുകയെക്കുറിച്ച് 2017ൽ സ്കൂൾ ജനറൽ ബോഡിയിൽ അന്വേഷണം വന്നപ്പോഴാണ് 25 ലക്ഷം സ്കൂൾ മാനേജ്മെൻറ് ഷാജിക്ക് നൽകിയെന്ന വിവരം പുറത്തറിയുന്നത്. ഷാജിക്കെതിരെ മുസ്ലിംലീഗ് നേതൃത്വം സംസ്ഥാന കമ്മിറ്റിക്ക് പരാതി നൽകിയിരുന്നെന്നും വിജിലൻസ് കണ്ടെത്തിയിരുന്നു.
ഷാജി പണം കൈപ്പറ്റിയെന്ന ചില ലീഗ് പ്രാദേശിക നേതാക്കളുടെ മൊഴിയും വിജിലൻസ് എടുത്തിരുന്നു. അഴീക്കോട് എജുക്കേഷൻ സൊസൈറ്റിയാണ് സ്കൂൾ ഭരണം നടത്തുന്നത്. 35 ലക്ഷത്തോളം രൂപ എവിടെപ്പോയെന്ന് രേഖകളിൽ പറയുന്നില്ലെന്ന് വിജിലൻസ് പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
കേസിന് പിന്നിൽ പിണറായി- ഷാജി
കോഴിക്കോട്: തനിക്കെതിരായ വിജിലൻസ് കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് കെ.എം. ഷാജി എം.എൽ.എ. കേസ് നിയമപരമായി നേരിടും. പാർട്ടിയുമായി ആലോചിച്ച് ബാക്കി കാര്യങ്ങൾ തീരുമാനിക്കും. കേസിന് പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ഷാജി മാധ്യമപ്രവർത്തകരോട് പറഞ്ഞു. പിണറായിക്ക് മാത്രമെ ഒരാളെ വേട്ടയാടാനാകൂ. ഒന്നല്ല, നൂറ് കേസ് വന്നാലും നാവടക്കി വീട്ടിലിരിക്കുമെന്ന് കരുതേണ്ട. പിണറായിക്ക് ആളു മാറിപ്പോയതാണ്. രാഷ്ട്രീയ എതിരാളികൾക്കെതിരെ നേരന്ദ്രമോദിയുടെ അതേ മാർഗമാണ് മുഖ്യമന്ത്രി പിണറായി വിജയേൻറത്. സംസ്ഥാനത്ത് ഈ രീതി നടക്കില്ലെന്ന് ഷാജി പറഞ്ഞു.
മുസ്ലിം ലീഗ് കേസ് െകാടുത്തിട്ടില്ല. അവിഹിതമായി പത്ത് രൂപ പോലും കൈപ്പറ്റിയിട്ടില്ല. സി.പി.എം ഉണ്ടാക്കിയ ആരോപണമാണിത്. പ്രാഥമിക അന്വേഷണം നടത്തിയേപ്പാൾ ഈ കേസ് തള്ളിയതാണ്.ബാങ്ക് അക്കൗണ്ടിെൻറ കാര്യങ്ങൾ പരിശോധിച്ചിരുന്നു. കേസ് മാത്രമല്ല, മാഷ അള്ളാ സ്റ്റിക്കറൊട്ടിച്ച വണ്ടിയോ ആക്രമണമോ അടക്കം പലതും ഇനിയും പ്രതീക്ഷിക്കുന്നുണ്ട്. അഴീക്കോട് സ്കൂളിെൻറ മാനേജ്മെൻറ് 200ഓളം അംഗങ്ങളുള്ള ജനകീയ കമ്മിറ്റിയായിരുന്നു. അതിൽ സഖാക്കളാണ് ഏറെയുമെന്നും ഷാജി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.