നിരീക്ഷണത്തിലിരിക്കെ മുങ്ങിയ കൊല്ലം സബ് കലക്ടർക്കെതിരെ കേസ്
text_fieldsകൊല്ലം: വിദേശയാത്ര നടത്തി തിരിച്ചെത്തി ആരോഗ്യവകുപ്പിെൻറ ചട്ടം ലംഘിച്ച് മുങ്ങിയ കൊല്ലം സബ് കലക്ടർക്ക െതിരെ കേസെടുത്തു. കൊല്ലം സബ് കലക്ടർ അനുപം മിശ്രക്കെതിരെയാണ് ക്വാറൈൻറൻ ലംഘിച്ച് മുങ്ങിയതിന് കേസെടുത്തത്.
ആരോഗ്യ വകുപ്പിൻെറ റിപ്പോർട്ടിൻെറ അടിസ്ഥാനത്തിലാണ് കേസ്. കൊല്ലം വെസ്റ്റ് പൊലീസാണ് കേസെടുത്തത്. കേസെടുക്കാൻ നേരത്തേ തിരുവനന്തപുരം ഡി.ഐ.ജി സഞ്ജയ് കുമാൻ ഉത്തരവിട്ടിരുന്നു.
കഴിഞ്ഞ 18നാണ് ഇദ്ദേഹം വിദേശയാത്ര കഴിഞ്ഞെത്തിയത്. വിവാഹവുമായി ബന്ധപ്പെട്ടാണ് അവധിയിലായിരുന്ന സബ് കലക്ടർ വിദേശയാത്ര നടത്തിയത്. ഇത് മനസ്സിലാക്കിയ കലക്ടർ ബി. അബ്്ദുൽനാസർ അദ്ദേഹത്തോടും ഗൺമാനോടും ഡ്രൈവറോടും ഗൃഹനിരീക്ഷണത്തിൽ കഴിയാൻ നിർദേശിക്കുകയായിരുന്നു.
നിരീക്ഷണത്തിൽ കഴിഞ്ഞവരുടെ വിവരങ്ങൾ തിരക്കവെ ആരോഗ്യപ്രവർത്തകരാണ് സബ് കലക്ടർ സ്ഥലത്തില്ലെന്ന വിവരം കലക്ടറെ ബോധ്യപ്പെടുത്തിയത്. ഇദ്ദേഹവുമായി ബന്ധപ്പെട്ടപ്പോൾ ബംഗളൂരുവിലാണെന്ന മറുപടിയാണ് ലഭിച്ചതെന്ന് കലക്ടർ പറഞ്ഞു. എന്നാൽ ഇദ്ദേഹത്തിെൻറ ടവർ ലൊക്കേഷൻ കാൺപൂരിലാണ്. പോകുന്ന വിവരവും മറ്റും മേലുദ്യോഗസ്ഥനായ തന്നെ അറിയിച്ചിട്ടില്ലെന്നത് ഗൗരവമായി കാണുമെന്ന് കലക്ടർ അറിയിച്ചിരുന്നു.
ഇദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന ഗൺമാനും ഡ്രൈവറും ഗൃഹനിരീക്ഷണത്തിൽ കഴിയുകയാണ്. കൊല്ലത്ത് നിലവിൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും കർശന നിരീക്ഷണമാണ് ആരോഗ്യവകുപ്പ് നടത്തുന്നത്. കർമസമിതികൾ നിരീക്ഷണത്തിൽ കഴിയുന്നവരേയും മറ്റും എന്നും ബന്ധപ്പെടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.