മലപ്പുറം ജില്ലക്കെതിരായ പരാമർശം: മേനക ഗാന്ധിക്കെതിരെ കേസ്
text_fieldsമലപ്പുറം: മലപ്പുറം ജില്ലക്കെതിരായ വിദ്വേഷ പരാമർശത്തിൽ ബി.ജെ.പി എം.പി മേനക ഗാന്ധിക്കെതിരെ കേസെടുത്തു. ഐ.പി.സി സെക്ഷൻ 153ാം വകുപ്പ് പ്രകാരം മലപ്പുറം പൊലീസാണ് കേസെടുത്തത്. നിരവധി സംഘടനകളും വ്യക്തികളും മേനക ഗാന്ധിക്കെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു.
പാലക്കാട് ജില്ലയിൽ തിരുവിഴാംകുന്ന് അമ്പലപ്പാറയിൽ കാട്ടാന ചെരിഞ്ഞ സംഭവത്തിൽ മലപ്പുറത്തിനെതിരെ വിദ്വേഷ പ്രചാരണം നടത്തിയ മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി എം.പിയുമായ മേനക ഗാന്ധിക്കെതിരെ പ്രതിഷേധം ശക്തമായിരുന്നു.മലപ്പുറം ഇത്തരം സംഭവങ്ങൾക്ക് കുപ്രസിദ്ധമാണെന്നായിരുന്നു ട്വീറ്റിലും പിന്നീട് വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിലും മേനക പറഞ്ഞത്.
ഇത് ഏറ്റുപിടിച്ച് സംഘ്പരിവാർ നേതൃത്വത്തിൽ മലപ്പുറത്തിനെതിരെ വ്യാപക പ്രചാരണം നടത്തിയിരുന്നു. ഇതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ളവരും രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.