Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഒളികാമറ വിവാദം:...

ഒളികാമറ വിവാദം: രാഘവനെതിരെ കേസ്

text_fields
bookmark_border
MK-Raghavan
cancel
camera_alt??.?? 9 ?????? ????? ???? ??.??.??????? ??????? ??????

കോ​ഴി​ക്കോ​ട്​: ഭൂ​മി ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ഴ ആ​വ​ശ്യ​പ്പെ​െ​ട്ട​ന്ന​ ഒ​ളി​കാ​മ​റ വെ​ളി​പ ്പെ​ട​ു​ത്ത​ലി​ൽ കോ​ഴി​ക്കോ​െ​ട്ട യു.​ഡി.​എ​ഫ്​ സ്​​ഥാ​നാ​ർ​ഥി എം.​കെ. രാ​ഘ​വ​നെ​തി​രെ പൊ​ലീ​സ്​ കേ​സെ​ട ു​ത്തു. ഐ.​പി.​സി 171 ഇ ​വ​കു​പ്പും അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ​ത്തി​െ​ല (പി.​സി ആ​ക്​​ട്​) 13(1) എ ​വ​കു​പ്പും അ​നു​സ​ രി​ച്ച്​ ന​ട​ക്കാ​വ്​ പൊ​ലീ​സാ​ണ്​​ എ​ഫ്.​െ​എ.​ആ​ർ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​ത്. ഒ​രു​വ​ർ​ഷം വ​രെ ത​ട​വും പി​ ഴ​യും ല​ഭി​ക്കാ​വു​ന്ന വ​കു​പ്പു​ക​ളാ​ണി​ത്.

നോ​യി​ഡ ആ​സ്ഥാ​ന​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന കോ​ർ​പ്ട ാ​സ്​​ക്​ ക​ൺ​സ​ൾ​ട്ട​ൻ​സി പ്ര​തി​നി​ധി​ക​ളെ​ന്നു പ​റ​ഞ്ഞ്​ മാ​ർ​ച്ച് 10ന് ​വീ​ട്ടി​ലെ​ത്തി​യ ടി.​വി 9 ഭാ​ര​ത്​ വ​ർ​ഷ ചാ​ന​ൽ സം​ഘ​ത്തോ​ട്​ രാ​ഘ​വ​ൻ കോ​ഴ ആ​വ​ശ്യ​പ്പെ​​ട്ടെ​ന്നാ​ണ്​ ആ​രോ​പ​ണം. കോ​ഴി​ക്കോ​ട്ട്​ ഹോ​ട്ട​ൽ തു​ട​ങ്ങാ​ൻ 15 ഏ​ക്ക​ർ ഭൂ​മി ഏ​റ്റെ​ടു​ക്കു​േ​മ്പാ​ൾ ഉ​ണ്ടാ​വു​ന്ന പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ സ​ഹാ​യി​ച്ചാ​ൽ അ​ഞ്ചു​കോ​ടി രൂ​പ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ണ്ടി​ലേ​ക്ക് ന​ൽ​കാ​മെ​ന്ന വാ​ഗ്ദാ​ന​മു​ണ്ടാ​യ​തോ​ടെ പ​ണം ഡ​ൽ​ഹി​യി​ലെ ത​​െൻറ സെ​ക്ര​ട്ട​റി​യെ ഏ​ൽ​പി​ച്ചാ​ൽ മ​തി​യെ​ന്ന്​ രാ​ഘ​വ​ൻ പ​റ​യു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നു​ള്ള സം​സാ​ര​ത്തി​ൽ, ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 20 കോ​ടി ​െച​ല​വി​െ​ട്ട​ന്നും പാ​ർ​ട്ടി ര​ണ്ടു​കോ​ടി ത​ന്നെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സം മ​ദ്യം ന​ൽ​കാ​റു​ണ്ടെ​ന്നും​ രാ​ഘ​വ​ൻ പ​റ​യു​ന്ന​താ​യി ദൃ​ശ്യ​ങ്ങ​ളി​ലു​ണ്ട്.

ഇ​ത്​ ച​ട്ട​ലം​ഘ​ന​വും അ​ഴി​മ​തി​യു​മാ​ണെ​ന്ന്​ കാ​ണി​ച്ച്​ ഇ​ട​തു​മു​ന്ന​ണി തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​നെ സ​മീ​പി​ച്ച​തോ​ടെ പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​ർ ടി​ക്കാ​റാം മീ​ണ ഡി.​ജി.​പി ലോ​ക്​​നാ​ഥ്​ ബെ​ഹ്​​റ​ക്ക്​ നി​ർ​ദേ​ശം ന​ൽ​കി. തു​ട​ർ​ന്ന്​ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് പ്രോ​സി​ക്യൂ​ഷ​​ൻ സി. ​ശ്രീ​ധ​ര​ൻ നാ​യ​രു​ടെ നി​യ​മോ​പ​ദേ​ശം ല​ഭി​ച്ച ശേ​ഷ​മാ​ണ്​ കേ​സ്​ ര​ജി​സ്​​റ്റ​ർ ​െച​യ്​​ത​ത്. രാ​ഘ​വ​​െൻറ​യും ചാ​ന​ല്‍ പ്ര​തി​നി​ധി​ക​ളു​ടെ​യും മൊ​ഴി പൊ​ലീ​സ്​ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.


തോല്‍ക്കുമെന്ന്​ ആയപ്പോള്‍ കള്ളക്കേസ്​-എം.​കെ. രാ​ഘ​വ​ന്‍
കോ​ഴി​ക്കോ​ട്: പ​രാ​ജ​യം ഉ​റ​പ്പാ​യ​പ്പോ​ള്‍ തെ​ര​ഞ്ഞെ​ടു​പ്പി​​െൻറ ത​ലേ​ദി​വ​സം ക​ള്ള​ക്കേ​സെ​ടു​ത്ത്​ ത​ള​ര്‍ത്താ​മെ​ന്ന സി.​പി.​എം വ്യാ​മോ​ഹ​ത്തി​ന് ജ​ന​ങ്ങ​ള്‍ മ​റു​പ​ടി ന​ല്‍കു​മെ​ന്ന് യു.​ഡി.​എ​ഫ് സ്ഥാ​നാ​ര്‍ഥി എം.​കെ. രാ​ഘ​വ​ന്‍. നി​ല​നി​ല്‍ക്കി​ല്ലെ​ന്ന് അ​റി​ഞ്ഞി​ട്ടും കേ​സെ​ടു​ക്കാ​നു​ള്ള തീ​രു​മാ​നം തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തെ അ​വ​ര്‍ എ​ത്ര​ത്തോ​ളം ഭ​യ​ത്തോ​ടെ കാ​ണു​ന്നു​വെ​ന്ന​തി​​ന്​ തെ​ളി​വാ​ണ്. 10 ​വ​ര്‍ഷ​മാ​യി ജ​ന​ങ്ങ​ള്‍ക്കി​ട​യി​ലു​ള്ള ത​ന്നെ അ​വ​ര്‍ക്ക് ന​ന്നായി അ​റി​യാം.

കോ​ഴി​ക്കോ​ട്ട്​ എ​ല്ലാ ഘ​ട​ക​ങ്ങ​ളും പ്ര​തി​കൂ​ല​മാ​ണെ​ന്ന തി​രി​ച്ച​റി​വി​ല്‍നി​ന്നും വി​ഭ്രാ​ന്തി​യി​ല്‍നി​ന്നു​മാ​ണ് ത​രം​താ​ണ രാ​ഷ്​​ട്രീ​യ​ക്ക​ളി​ക്ക് സി.​പി.​എം കൂ​ട്ടു​നി​ല്‍ക്കു​ന്ന​ത്. കോ​ഴി​ക്കോ​ട്ടെ ജ​ന​ങ്ങ​ള്‍ക്കും നീ​തി​പീ​ഠ​ത്തി​നും എ​​െൻറ വി​ധി വി​ട്ടു​കൊ​ടു​ക്കു​ക​യാ​ണ്. ക​ള്ള​ക്കേ​സു​കൊ​ണ്ടൊ​ന്നും ഒ​രു പൊ​തു​പ്ര​വ​ര്‍ത്ത​ക​നെ ത​ക​ര്‍ക്കാ​മെ​ന്ന് സി.​പി.​എം ക​രു​തേ​ണ്ട -രാ​ഘ​വ​ന്‍ പ്ര​സ്​​താ​വ​ന​യി​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmk raghavanmalayalam newspolitical newsmalayalam news onlineelection news
News Summary - Case Against MK Raghavan-Kerala News
Next Story