മോഹൻലാലിനെതിരായ കേസ് ഒക്ടോബർ 27ലേക്ക് മാറ്റി
text_fieldsകോഴിക്കോട്: സിനിമ നിർമാണവുമായി ബന്ധപ്പെട്ട് പണം വാങ്ങി വഞ്ചിച്ചുവന്നാരോപിച്ച് നടൻ മോഹൻലാലിനും നിർമാതാവ് ആന്റണി പെരുമ്പാവൂരിനുമെതിരായ പരാതി കോഴിക്കോട് അഞ്ചാം അഡീഷനൽ ജില്ല സെഷൻസ് കോടതി ഒക്ടോബർ 27ന് മാറ്റി. നിർമാതാവും സംവിധായകനുമായ കെ.എ. ദേവരാജൻ നൽകിയ അപ്പീലിലാണ് നടപടി.
മോഹൻലാലും ആന്റണി പെരുമ്പാവൂരും അന്ന് ഹാജരാവണം. ദേവരാജന്റെ ചിത്രത്തിനുവേണ്ടി എതിർകക്ഷികൾ 30 ലക്ഷം രൂപയുടെ ചെക്ക് 2007 മാർച്ച് 29ന് കൈപ്പറ്റിയെന്നും പിന്നീട്, സഹകരിക്കാതെ വഞ്ചിച്ചെന്നുമാണ് പരാതി. സ്വപ്നമാളിക എന്ന പടത്തെച്ചൊല്ലിയാണ് കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.