ഈരാറ്റുപേട്ട മുനിസിപ്പല്‍ ചെയര്‍മാനെതിരെ പോക്സോ പ്രകാരം കേസ്
text_fields
ഈരാറ്റുപേട്ട: പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന ഹൈസ്കൂള്‍ വിദ്യാര്‍ഥിയുടെ പരാതിയില്‍ ഈരാറ്റുപേട്ട നഗരസഭ ചെയര്‍മാന്‍ ടി.എം. റഷീദിനെതിരെ കേസ്.
വിദ്യാര്‍ഥിയുടെ പിതാവ് ഹൈകോടതിയില്‍ നല്‍കിയ ഹരജിയെ തുടര്‍ന്നാണ് നടപടി. പോക്സോ നിയമപ്രകാരമാണ് ഈരാറ്റുപേട്ട പൊലീസ് കേസെടുത്തത്.
ടി.എം. റഷീദ് അശ്ളീലസന്ദേശം അയച്ചതായും അദ്ദേഹത്തിന്‍െറ മുറിയിലേക്ക് ക്ഷണിച്ചതായുമാണ് കുട്ടിയുടെ പരാതി. രണ്ടാഴ്ച മുമ്പ് കോട്ടയം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് മുന്നില്‍ കുട്ടി മൊഴി നല്‍കിയിരുന്നു. തുടര്‍നടപടിക്കായി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഈരാറ്റുപേട്ട പൊലീസിനു കേസ് കൈമാറി. ദിവസങ്ങള്‍ കഴിഞ്ഞിട്ടും പൊലീസ് തുടര്‍നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് കുട്ടിയുടെ പിതാവ് ഹൈകോടതിയെ സമീപിച്ചത്.
മൂന്നു വര്‍ഷംവരെ തടവും കൂടാതെ പിഴ ശിക്ഷക്കും അര്‍ഹമാകുന്ന കുറ്റമാണ് ചുമത്തിയത്. അതേസമയം, താന്‍ നിരപരാധിയാണെന്നും യു.ഡി.എഫ് നേതൃത്വം കെട്ടിച്ചമച്ച കേസാണെന്നും ചെയര്‍മാന്‍ ടി.എം. റഷീദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.