മാനേജരെ ഭീഷണിപ്പെടുത്തിയതിന് നിസാമിനെതിരെ കേസ്
text_fieldsതൃശൂര്‍: സ്വന്തം സ്ഥാപനത്തിലെ ജീവനക്കാരനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിസാമിനെതിരെ പൊലീസ് കേസെടുത്തു. കിങ്സ് സ്പേസ് ബിൽേഡഴ്സ് ആൻഡ് കൺസ്ട്രക്ഷൻസിലെ മാനേജര്‍ പൂങ്കുന്നം സ്വദേശി ചന്ദ്രശേഖരന്‍ നല്‍കിയ പരാതിയിലാണ് നടപടി. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മുഹമ്മദ് നിസാം ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് ചന്ദ്രശേഖരെൻറ പരാതി. ഭീഷണിപ്പെടുത്തിയതിനും അസഭ്യം പറഞ്ഞതിനും 240 ബി, 506 വകുപ്പുകള്‍ ചുമത്തി തൃശൂര്‍ വെസ്റ്റ് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
കഴിഞ്ഞ ചൊവ്വാഴ്ച രണ്ടു തവണ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. ഭീഷണിപ്പെടുത്തുന്നത് ഫോണിൽ റെക്കോഡ് ചെയ്ത ശബ്ദരേഖ സഹിതമാണ് തൃശൂര്‍ സിറ്റി പൊലീസ് കമീഷണർക്ക് പരാതി നൽകിയത്. കിങ്സ് സ്പേസ് ബിൽഡേഴ്സ് പ്രവർത്തിക്കുന്നത് വെസ്റ്റ് പൊലീസ് പരിധിയിലായതിനാലാണ് കേസ് വെസ്റ്റ് പൊലീസിന് കൈമാറിയത്.
ഇതിനിടെ നിസാമിെൻറ ഉടമസ്ഥതയിലുള്ള കിങ്സ് ബീഡി കമ്പനിയിലെ രണ്ട് ജീവനക്കാർ പരാതിയുമായി രംഗത്തെത്തി. നിസാമിനെ ജയിലിൽ സന്ദർശിച്ചപ്പോൾ പിടിച്ച് തള്ളുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് കാണിച്ച് റൂറൽ പൊലീസിനാണ് പരാതി നൽകിയത്. ഒന്നിലധികം പരാതി ലഭിച്ച സാഹചര്യത്തില്‍ തടവ് ശിക്ഷ അനുഭവിക്കുന്ന നിസാം ഫോണ്‍ ഉപയോഗിക്കുന്നത് സംബന്ധിച്ച കാര്യങ്ങളും പൊലീസ് പരിശോധിക്കും. അതേസമയം, തെൻറ ബിസിനസും സ്ഥാപനങ്ങളും തകർക്കാൻ ശ്രമിക്കുകയാണെന്ന് കാണിച്ച് ബിസിനസ് പങ്കാളിക്കും സഹോദരങ്ങൾക്കുമെതിരെ നിസാം നൽകിയ പരാതിയിൽ നടപടിയായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.