പി. ജയരാജന്‍റെ പുസ്തകം കത്തിച്ച പി.ഡി.പി പ്രവർത്തകർക്കെതിരെ കേസെടുത്തു
text_fieldsകോഴിക്കോട്: സി.പി.എം നേതാവ് പി. ജയരാജന്‍റെ പുസ്തകം കത്തിച്ച് പ്രതിഷേധിച്ച സംഭവത്തിൽ പി.ഡി.പി പ്രവർത്തകർക്കെതിരെ കേസെടുത്തു. 30 പ്രവർത്തകർക്കെതിരെയാണ് കേസ്. അന്യായമായ സംഘംചേരൽ, മാർഗതടസ്സം ഉണ്ടാക്കൽ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
പി. ജയരാജന്റെ ‘കേരളം: മുസ്‍ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്‍ലാം’ പുസ്തകം എന്ന പുസ്തകത്തിലെ, മുസ്‌ലിം ന്യൂനപക്ഷങ്ങൾക്കിടയിൽ തീവ്രവാദ ചിന്ത വളർത്തുന്നതിൽ അബ്ദുന്നാസിർ മഅ്ദനി പ്രധാന പങ്കുവഹിച്ചെന്ന ആരോപണത്തിനെതിരെയായിരുന്നു പ്രതിഷേധം. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനാണ് പുസ്തകം പ്രകാശനം ചെയ്തത്. പ്രകാശനം നടന്ന വേദിക്ക് സമീപത്ത് വെച്ച് തന്നെയായിരുന്നു പി.ഡി.പി പുസ്തകം കത്തിച്ച് പ്രതിഷേധിച്ചത്.
അതേസമയമം, പുസ്തകത്തിലെ പരാമര്‍ശത്തിനെതിരെ പരസ്യസംവാദത്തിന് വെല്ലുവിളിച്ചിരിക്കുകയാണ് പി.ഡി.പി നേതൃത്വം. ചെയർമാൻ അബ്ദുന്നാസിർ മഅ്ദനിക്കെതിരായ തീവ്രവാദ ആരോപണത്തിൽ പുസ്തകം വിശദമായി പഠിച്ചശേഷം അപവാദങ്ങള്‍ക്കെതിരെ അക്കമിട്ട് മറുപടി പറയുമെന്ന് വാർത്തസമ്മേളനത്തിൽ പി.ഡി.പി നേതാക്കൾ അറിയിച്ചു. മഅ്ദനിക്ക് ജയരാജന്‍റെ ഗുഡ് സര്‍ട്ടിഫിക്കറ്റ് വേണ്ട. പുസ്തകത്തിലേത് സി.പി.എമ്മിന്‍റെ അഭിപ്രായമാണെങ്കില്‍ സെക്രട്ടറി വ്യക്തമാക്കട്ടെയെന്നും പി.ഡി.പി നേതാക്കൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.