വഞ്ചനക്കേസ്: പി.വി. അൻവറിനെതിരെ അന്വേഷണത്തിന് കോടതി ഉത്തരവ്
text_fieldsമഞ്ചേരി: ബിസിനസ് പങ്കാളിത്തത്തിന് 50 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്ന പരാതിയിൽ പി.വി. അൻവർ എം.എൽ.എക്കെതിരെ അന്വേഷണത്തിന് കോടതി ഉത്തരവ്.
കർണാടകയിൽ കൈമാറ്റാധികാരത്തോടെ ഭൂമിയുണ്ടെന്ന് വിശ്വസിപ്പിച്ച് പണം വാങ്ങി വഞ്ചിച്ചെന്ന് കാണിച്ച് മലപ്പുറം പട്ടർക്കടവ് സ്വദേശി സലീം നടുത്തൊടി മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്േട്രറ്റ് കോടതിയിൽ നൽകിയ ഹരജിയിലാണ് വഞ്ചനകുറ്റത്തിന് കേസെടുത്ത് അന്വേഷിക്കാൻ പൊലീസിന് ഉത്തരവ് നൽകിയത്. കർണാടക ബൽത്തങ്ങാടി താലൂക്കിൽ തണ്ണീർപ്പന്തൽ പഞ്ചായത്തിലെ മാലോടത്ത് കാരായയിൽ 26 ഏക്കറിൽ കെ.ഇ സ്റ്റോൺ എന്ന ക്രഷർ യൂനിറ്റ് നടത്തുന്നെന്നാണ് തന്നെ വിശ്വസിപ്പിച്ചിരുന്നതെന്ന് വിദേശത്ത് എൻജിനീയറായ സലീം ഹരജിയിൽ പറഞ്ഞു.
തുടർന്ന് തെൻറ പക്കൽ നിന്ന് 10 ലക്ഷം രൂപ മലപ്പുറം എസ്.ബി.ഐയിലേക്കുള്ള ചെക്കായും 40 ലക്ഷം രൂപ പണമായും കൈപ്പറ്റി. 2012 ഫെബ്രുവരിയിലാണ് ഇടപാട് നടന്നത്. പിന്നീട് ലാഭമോ മുതലോ നൽകിയില്ല. തുക തിരികെ ചോദിച്ചിട്ടും പ്രയോജനമുണ്ടായില്ല. മഞ്ചേരി പൊലീസിൽ പരാതി നൽകിയെങ്കിലും കേസെടുത്തില്ല. പിന്നീടാണ് കോടതിയെ സമീപിച്ചത്. ബാങ്കിടപാട് രേഖകളും ബിസിനസ് പങ്കാളിത്തകരാറിെൻറ പകർപ്പും ഹാജരാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.