Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിവാദ പരാമർശം: രാഹുൽ...

വിവാദ പരാമർശം: രാഹുൽ ഈശ്വറിനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസ്

text_fields
bookmark_border
വിവാദ പരാമർശം: രാഹുൽ ഈശ്വറിനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസ്
cancel

കൊച്ചി: ശബരിമല സ്ത്രീപ്രവേശനത്തിനെതിരെ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട വിവാദ പരാമർശത്തിൽ അയ്യപ്പ ധർമസേന പ്രസിഡൻറ് രാഹുൽ ഈശ്വറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ചാൽ കൈമുറിച്ച് ചോരവീഴ്ത്തി അശുദ്ധമാക്കി നടയടക്കാൻ പദ്ധതിയുണ്ടായിരുന്നെന്ന വെളിപ്പെടുത്തലാണ് പരാതിക്ക് ആധാരമായത്.

തിരുവനന്തപുരം സ്വദേശി പ്രമോദി​​​​െൻറ പരാതിയുടെ അടിസ്ഥാനത്തിൽ എറണാകുളം സെൻട്രൽ പൊലീസാണ് ഐ.പി.സി 117, 153, കെ.പി ആക്ട് 118 ഇ വകുപ്പുകൾ പ്രകാരം ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്തത്. കലാപത്തിന് വഴിമരുന്നിടുക, മതസ്പർധ വളർത്തുക തുടങ്ങിയ കുറ്റങ്ങളാണ് ചേർത്തിരിക്കുന്നത്. നിയമോപദേശം തേടിയ ശേഷമാണ് കേസ് രജിസ്​റ്റർ ചെയ്തതെന്ന് പൊലീസ് പറഞ്ഞു.ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കാതിരിക്കാൻ തങ്ങൾക്ക് പ്ലാൻ ‘ബി’യും ‘സി’യും ഉണ്ടായിരുന്നെന്നായിരുന്നു രാഹുൽ ഈശ്വർ വാർത്തസമ്മേളനത്തിൽ പറഞ്ഞത്.

സംഭവം വിവാദമായതോടെ പ്രസ്താവന തിരുത്തിയിരുന്നു. രക്തംവീഴ്ത്തി ശബരിമല നട അടക്കാൻ പദ്ധതിയിട്ടെന്ന്​ പറഞ്ഞിട്ടില്ലെന്നാണ് തിരുത്തിയത്. കലാപത്തിന് ആഹ്വാനം ചെയ്തുവെന്ന കുറ്റത്തിന് പത്തനംതിട്ട പൊലീസ് അറസ്​റ്റ്​ ചെയ്ത രാഹുല്‍ ഈശ്വറിനെ ജാമ്യമില്ലാ വകുപ്പ് ചുമത്തി റിമാന്‍ഡ് ചെയ്തിരുന്നു. 22നാണ് റാന്നി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newswomen entrymalayalam newsRahul ishwarSabarimala News
News Summary - Case against rahul iswar-Kerala news
Next Story