റഊഫ് ഷരീഫിനെതിരായ കേസ് ലഖ്നോ കോടതിയിലേക്ക് മാറ്റണമെന്ന് ഇ.ഡി
text_fieldsകൊച്ചി: കാമ്പസ് ഫ്രണ്ട് ദേശീയ ജനറൽ സെക്രട്ടറി റഊഫ് ഷരീഫിനെതിരായ കള്ളപ്പണം വെളുപ്പിച്ചെന്ന കേസ് ലഖ്നോ കോടതിയിലേക്ക് മാറ്റണമെന്ന് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ പരിഗണനയിലുള്ള കേസാണ് ഉത്തർപ്രദേശിലെ ലഖ്നോ പ്രിൻസിപ്പൽ സെഷൻസ് (കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമുള്ള പ്രത്യേക) കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി അപേക്ഷ നൽകിയത്. ഹരജി സെഷൻസ് കോടതി അടുത്തദിവസം പരിഗണിക്കും.
കുറ്റകൃത്യത്തിെൻറ ഒരു ഭാഗം നടന്നത് ഉത്തർപ്രദേശിലാണ്. കേസിൽ അറസ്റ്റിലായ അതീഖുർറഹ്മാൻ, സിദ്ദീഖ് കാപ്പൻ, മസൂദ് അഹമ്മദ്, മുഹമ്മദ് ആലം എന്നിവർ അവിെട ജയിലിലാണ്. റഊഫ് അടക്കമുള്ളവർക്കെതിരെ ലഖ്നോ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തിൽ കേസ് ലഖ്നോ കോടതിയിലേക്ക് മാറ്റണമെന്നാണ് അന്വേഷണ ഏജൻസിയുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.