രൂപേഷിെൻറ പ്രോസിക്യൂഷൻ: സർക്കാറിനോടും ഡി.ജി.പിയോടും വിശദീകരണം തേടി ഹൈകോടതി
text_fieldsകൊച്ചി: നിരോധിത സംഘടനയുടെ ലഘുലേഖ വിതരണം ചെയ്തെന്ന കേസിൽ മാവോയിസ്റ്റ് നേതാ വ് രൂപേഷിെനതിരായ േപ്രാസിക്യൂഷൻ അനുമതി സംബന്ധിച്ച വിവരങ്ങൾ നൽകാൻ സർക്കാറി നോടും ഡി.ജി.പിയോടും ഹൈകോടതി. 2016 മുതൽ കസ്റ്റഡിയിലുള്ള പ്രതിയുടെ പ്രോസിക്യൂഷൻ അ നുമതി സമയപരിധിക്കകം ലഭിച്ചിട്ടില്ലെന്ന വാദം സംബന്ധിച്ച് ആഭ്യന്തര അഡീ. ചീഫ് സെക്രട്ടറിയും സംസ്ഥാന പൊലീസ് മേധാവിയും വിശദാംശങ്ങൾ നൽകണമെന്ന് ജസ്റ്റിസ് രാജാ വിജയരാഘവൻ ഉത്തരവിട്ടു. കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹരജി കോഴിക്കോട് സെഷൻസ് കോടതി തള്ളിയതിനെതിരെ രൂപേഷ് നൽകിയ പുനഃപരിശോധന ഹരജിയിലാണ് കോടതിയുടെ നിർദേശം.
വളയം, കുറ്റ്യാടി പൊലീസ് സ്റ്റേഷൻ പരിധികളിലായി മൂന്ന് കേസുകളിൽ പ്രതിയായ രൂപേഷിനെതിരെ രാജ്യദ്രോഹക്കുറ്റവും യു.എ.പി.എയും അടക്കമാണ് ചുമത്തിയത്. രാജ്യദ്രോഹക്കുറ്റത്തിന് േപ്രാസിക്യൂഷൻ അനുമതി നൽകുേമ്പാൾ ബന്ധപ്പെട്ട രേഖകൾ സൂക്ഷ്മമായി പരിശോധിച്ച് മനസ്സിരുത്തിയും സ്വതന്ത്രമായും തീരുമാനമെടുക്കണമെന്നാണ് വ്യവസ്ഥ. എന്നാൽ, തെൻറ കാര്യത്തിൽ ഇക്കാര്യം പാലിച്ചിട്ടില്ലെന്നാണ് ഹരജിയിലെ ആരോപണം. സമയ പരിധിക്കകം പ്രോസിക്യൂഷൻ അനുമതി നൽകാത്തതടക്കം ചൂണ്ടിക്കാട്ടി കേസിൽനിന്ന് കുറ്റവിമുക്തമാക്കണമെന്നാണ് സെഷൻസ് കോടതിയിൽ ആവശ്യപ്പെട്ടത്. എന്നാൽ, വസ്തുതകൾ കണക്കിലെടുക്കാതെ ഹരജി തള്ളിയെന്നാണ് പുനഃപരിശോധന ഹരജിയിലെ വാദം.
കഴിഞ്ഞദിവസം കേസ് പരിഗണിച്ചപ്പോൾ സർക്കാറിന് വേണ്ടി അഡീ. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനും അന്വേഷണ ഉദ്യോഗസ്ഥനും ഹാജരായെങ്കിലും മതിയായ വിശദീകരണം നൽകാതെ വന്നേതാടെ സർക്കാർ നിലപാടിനെ കോടതി വിമർശിച്ചു. 2016 മുതൽ കസ്റ്റഡിയിലുള്ള പ്രതിയുടെ പ്രോസിക്യൂഷൻ അനുമതി സംബന്ധിച്ച അപേക്ഷയിൽ അലസ മനോഭാവം പുലർത്തുന്നത് ദൗർഭാഗ്യകരമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
ജൂലൈ 27നകം വിശദീകരണം നൽകാനാണ് നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.