മൂന്നാർ ട്രൈബ്യൂണൽ അക്രമം: എസ്. രാജേന്ദ്രൻ എം.എൽ.എ ഒന്നാം പ്രതി, 50 പേർക്കെതിരെ കേസ്
text_fieldsമൂന്നാർ: മൂന്നാർ സ്‌പെഷല്‍ ട്രൈബ്യൂണല്‍ ഒാഫിസിലുണ്ടായ അതിക്രമത്തിൽ എസ്. രാജേന്ദ്രന്‍ എംഎല്‍.എ ഒന്നാം പ്രതി. ദേവികുളം തഹസില്‍ദാര്‍ പി.കെ. ഷാജിയാണ് രണ്ടാം പ്രതി. ഇവരുൾെപ്പടെ കണ്ടാലറിയാവുന്നവരടക്കം 50ഒാളം പേര്‍ക്കെതിരെ പൊതുമുതൽ നശിപ്പിക്കൽ, സർക്കാർ ഭൂമി കൈയേറ്റം, ഒൗദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ അടക്കം ജാമ്യമില്ല വകുപ്പുകൾ ചുമത്തിയാണ് മൂന്നാർ പൊലീസ് കേസെടുത്തത്.
പ്രളയത്തിൽ തകർന്ന മൂന്നാർ ഗവ. കോളജിെല വിദ്യാർഥികൾക്ക് ബദൽ സംവിധാനമൊരുക്കാൻ എം.എൽ.എയുടെ നേതൃത്വത്തിെലത്തിയവരാണ് ചൊവ്വാഴ്ച ഒാഫിസിൽ അതിക്രമിച്ചുകയറി ഉപകരണങ്ങൾ തകർത്തത്. ഇവർ കോടതി മുറിയുടെ പൂട്ടുതകർക്കുകയും അസഭ്യം പറയുകയും ജീവനക്കാരെ മർദിക്കുകയുമായിരുന്നു.
നടപടി ആവശ്യപ്പെട്ട് ഹൈകോടതി രജിസ്ട്രാർ, ആഭ്യന്തര വകുപ്പ് സെക്രട്ടറി, മൂന്നാര്‍ സർക്കിൾ ഇൻസ്പെക്ടർ എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു. അതിനിടെ ട്രൈബ്യൂണലില്‍ നടന്ന അക്രമത്തെക്കുറിച്ച് ആഭ്യന്തര സെക്രട്ടറിയുടെ നിർദേശമനുസരിച്ച് ദേവികുളം സബ് കലക്ടർ വി.ആര്‍. പ്രേംകുമാര്‍ കലക്ടർക്ക് റിപ്പോര്‍ട്ട് കൈമാറി. എം.എൽ.എയുടെ നേതൃത്വത്തിലെത്തിയവർ അതിക്രമം കാട്ടിയെന്നാണ് സബ് കലക്ടറുടെ റിപ്പോർെട്ടന്നാണ് സൂചന.
ചൊവ്വാഴ്ച ഉച്ചക്കാണ് എം.എൽ.എ, തഹസില്‍ദാര്‍, ഗവ. കോളജ് അധ്യാപകര്‍, വിദ്യാര്‍ഥികള്‍, സി.പി.എം പ്രവർത്തകർ തുടങ്ങിയവർ ഉൾപ്പെട്ട സംഘം ട്രൈബ്യൂണലിൽ എത്തിയത്. കെട്ടിടത്തിെൻറ മുകള്‍നിലയിലെ മുറികളുടെ താക്കോല്‍ എം.എല്‍.എ ആവശ്യപ്പെട്ടു. ജീവനക്കാര്‍ താക്കോല്‍ കൊണ്ടുവരുന്നതിന് മുമ്പ് സംഘത്തിലുണ്ടായിരുന്നവര്‍ പൂട്ടുകള്‍ തകർക്കുകയായിരുന്നു.
മൂന്നാർ പരിസരത്തെ എട്ട് വില്ലേജുകളിലെ ഭൂമി സംബന്ധമായ കേസുകൾ കൈകാര്യം ചെയ്യുന്നതിനായി സ്ഥാപിച്ചതാണ് ട്രൈബ്യൂണൽ. ഇതിെൻറ പ്രവർത്തനം മരവിപ്പിച്ച് ജൂലൈ 30ന് സർക്കാർ ഉത്തരവിറക്കി. തുടർന്ന് ഇവിടെ കൈകാര്യം ചെയ്തിരുന്ന കേസ് ഫയലുകൾ ക്രമപ്പെടുത്തുന്ന നടപടികളിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു ജീവനക്കാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.