വിവാദ പരാമർശം: ശ്രീധരൻപിള്ളക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
text_fieldsആറ്റിങ്ങൽ: മുസ്ലിം വിരുദ്ധ വർഗീയ പരാമർശം നടത്തിയെന്ന പരാതിയിൽ ബി.ജെ.പി സംസ്ഥ ാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ളക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി ക േസ് രജിസ്റ്റർ ചെയ്തു. മതസ്പർധ വളർത്തൽ, വർഗീയ ചേരിതിരിവ് സൃഷ്ടിക്കൽ അടക് കമുള്ള വകുപ്പുകൾ ചുമത്തിയാണ് ആറ്റിങ്ങൽ പൊലീസ് കേസെടുത്തത്. ഐ.പി.സി 153, 153 എ, 153 ബി എന്നീ വകുപ്പുകളാണ് ചേർത്തിരിക്കുന്നത്.
പരാതി നല്കിയ സി.പി.എം നേതാവ് വി. ശിവന്‍കുട്ടിയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി. 13ന് വൈകുന്നേരം ആറ്റിങ്ങല്‍ മുനിസിപ്പല്‍ ലൈബ്രറി ഹാളില്‍ എൻ.ഡി.എ സ്ഥാനാർഥി ശോഭാസുരേന്ദ്രെൻറ വികസനപത്രികയുടെ പ്രകാശന ചടങ്ങിലായിരുന്നു വിവാദപരാമർശം. യോഗം ഉദ്ഘാടനം ചെയ്യവെ, ‘ബാലാകോട്ട് ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ജാതിയും മതവും നോക്കുന്നവർ ഉണ്ട്. ഇസ്ലാം ആെണങ്കില്‍ ചില അടയാളങ്ങളൊക്കെ ഉണ്ടല്ലോ, ഡ്രസൊക്കെ മാറ്റി നോക്കിയാലല്ലേ അറിയാന്‍ പറ്റൂ’ എന്നായിരുന്നു പരാമര്‍ശം.
വർഗീയ വിദ്വേഷം ജനിപ്പിക്കുന്ന വാചകങ്ങള്‍ വർഗീയത വളര്‍ത്തി വോട്ട് പിടിക്കാനുള്ള നീക്കത്തിെൻറ ഭാഗമാണെന്ന് ആരോപിച്ച് ഇടതുമുന്നണി ആറ്റിങ്ങല്‍ പൊലീസിലും റൂറല്‍ എസ്.പിക്കും തെരഞ്ഞെടുപ്പ് കമീഷനും പരാതി നല്‍കുകയായിരുന്നു. നടപടി വൈകിയതിനെതുടര്‍ന്ന് എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ വി. ശിവന്‍കുട്ടി ഹൈകോടതിയെയും സമീപിച്ചു.
ശ്രീധരൻപിള്ളയുടെ പരാമർശം പ്രഥമദൃഷ്ട്യാ തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്ന നിലപാടാണ് തെരഞ്ഞെടുപ്പ് കമീഷൻ ഹൈകോടതിയെ അറിയിച്ചത്. ഇക്കാര്യം വ്യക്തമാക്കി മുഖ്യതെരഞ്ഞെടുപ്പ് ഒാഫിസർ കേന്ദ്ര കമീഷന് കത്തയച്ചിട്ടുണ്ടെന്നും നടപടിക്ക് ശിപാർശ ചെയ്തിട്ടുണ്ടെന്നും കമീഷെൻറ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കുകയും ചെയ്തു. ശിവൻകുട്ടിയുടെ മറ്റൊരു ഹരജിയിൽ പൊലീസിനോട് കോടതി വിശദീകരണം തേടുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.