ശ്രീനാഥ് ഭാസിക്കെതിരായ കേസിന് സ്റ്റേ
text_fieldsകൊച്ചി: നടൻ ശ്രീനാഥ് ഭാസിക്കെതിരായ കേസ് ഹൈകോടതി സ്റ്റേ ചെയ്തു. ശ്രീനാഥ് ഭാസിക്കെതിരായ പരാതി പിൻവലിക്കാൻ ഓൺലൈൻ അവതാരക അഭിഭാഷകരെ ചുമതലപ്പെടുത്തുകയും ഹരജി ഒപ്പിട്ട് നൽകുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെ കേസ് റദ്ദാക്കണമെന്ന് നടന്‍ ഹരജി നൽകി. ഈ ഹരജിയിലാണ് കോടതി നടപടി.
അവതാരകയുടെ പരാതിയിൽ അപമര്യാദയായി പെരുമാറൽ, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് നടനെതിരെ കേസെടുത്തിരുന്നത്. തുടർന്ന് മരട് പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു. ഇതിനുപിന്നാലെ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ നടന് താൽക്കാലിക വിലക്കേർപ്പെടുത്തുകയും ചെയ്തിരുന്നു.
ചട്ടമ്പി എന്ന ചിത്രത്തിന്‍റെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെയായിരുന്നു സംഭവം. അഭിമുഖം നടക്കുമ്പോൾ ശ്രീനാഥ് ലഹരി ഉപയോഗിച്ചിരുന്നോ എന്നറിയാൻ അദ്ദേഹത്തിന്‍റെ നഖം, തലമുടി, രക്തം എന്നിവയുടെ സാമ്പിളുകൾ മരട് പൊലീസ് ശേഖരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.