പദയാത്ര: സുരേഷ് ഗോപിക്കും ബി.ജെ.പി നേതാക്കൾക്കുമെതിരെ കേസ്
text_fieldsതൃശൂർ: നടനും മുൻ എം.പിയുമായ സുരേഷ് ഗോപിക്കും ബി.ജെ.പി നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ കേസ്. ഗാന്ധി ജയന്തി ദിനത്തിൽ കരുവന്നൂർ തട്ടിപ്പിനെതിരെ ‘സഹകാരി സംരക്ഷണ പദയാത്ര’ നടത്തി ഗതാഗത തടസ്സമുണ്ടാക്കിയെന്ന് ചൂണ്ടിക്കാണിച്ചാണ് കേസെടുത്തത്. 500 പേർക്കെതിരെയാണ് ഈസ്റ്റ് പൊലീസ് കേസെടുത്തത്. കേസെടുത്ത നടപടി രാഷ്ടീയ പകപോക്കലാണെന്ന് ബി.ജെ.പി ജില്ല പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ് കുമാർ ആരോപിച്ചു. തട്ടിപ്പിനിരയായവർക്ക് വേണ്ടി ഇനിയാരും രംഗത്ത് വരാതിരിക്കാനുള്ള ഭയപ്പെടുത്തലാണ് കേസിന് പിന്നിൽ.
എന്തൊക്കെ പ്രതികാര നടപടികൾ സ്വീകരിച്ചാലും സമരത്തിൽനിന്ന് പിന്മാറില്ലെന്നും സഹകാരികൾക്ക് പണം തിരിച്ചുകിട്ടും വരെ സമരം തുടരുമെന്നും അനീഷ് കുമാർ പറഞ്ഞു. കരുവന്നൂർ മുതൽ തൃശൂർ കോർപറേഷൻ വരെ 18 കി.മീ. ദൂരമാണ് പദയാത്ര നടത്തിയത്. പതിവില്ലാത്ത നടത്തത്തിൽ ക്ഷീണിതനായുള്ള സുരേഷ് ഗോപിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.