Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവനിതാ പൈലറ്റിനോട്​...

വനിതാ പൈലറ്റിനോട്​ അശ്ലീല പരാമർശം: ടാക്​സി ഡ്രൈവർക്കെതിരെ കേസ്​

text_fields
bookmark_border
trivandrum airport
cancel

തിരുവനന്തപുരം: വിമാനത്താവളത്തിൽ വനിതാ പൈലറ്റിനോട്​ മോശമായി പെരുമാറിയ ടാക്സി ഡ്രൈവർക്കെതിരെ കേസ്. ഡൽഹി സ്വ ദേശിയായ പൈലറ്റിനോട് ഡ്രൈവർ അശ്ലീല പരാമർശം നടത്തിയെന്നാണ് പരാതി. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. ഡ്യൂട്ടിക്ക്​ ശേഷം തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങി യുവതി ഹോട്ടലിലേക്ക് പോവുകയായിരുന്നു. ഫ്ലൈറ്റ് യഥാർത്ഥ സമയത്തേക്കാൾ വൈകുകയും ചെയ്​തിരുന്നു. ഈ സമയത്തായിരുന്നു ടാക്സി ഡ്രൈവർ അവരോട് അശ്ലീല പരാമർശം നടത്തിയത്.

എയർപോർട്ട് അതോറിറ്റിയോട്ഉ ടൻ തന്നെ യുവതി ഇക്കാര്യം അറിയിച്ചെങ്കിലും അപ്പോഴേക്കും ടാക്സി ഡ്രൈവർ സ്ഥലം വിട്ടിരുന്നു. ​വലിയതുറ പൊലീസ് സ്റ്റേഷനിൽ നേരിട്ട് ഹാജരാകാൻ വനിതാ പൈലറ്റിനോട്​ നിർദേശിച്ചതിനെ തുടർന്ന് യുവതി എയർ ഇന്ത്യയിലെ സഹപ്രവർത്തകർക്കൊപ്പം സ്റ്റേഷനിലെത്തി പരാതി നൽകി. ടാക്സി പിക്കപ്പ് പോയിന്‍റിലെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ച് വരികയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newstrivandrum airportsexist remarklady pilotinternational womens day
News Summary - case against taxi driver for saying bad statements against a lady pilot-kerala news
Next Story