സെൻകുമാറിനെതിരായ കേസ് പൂഴ്ത്തൽ മുഖ്യമന്ത്രിയെ അറിയിക്കും
text_fieldsതൃശൂർ: ഡി.ജി.പി ആയിരുന്ന ടി.പി. സെൻകുമാർ ഇൻറലിജൻറ്സ് ഡി.ജി.പി ആയിരിക്കെ സ്പെഷൽ ബ്രാ ഞ്ച് റിപ്പോർട്ട് പൂഴ്ത്തിയെന്ന ആക്ഷേപത്തിൽ അന്വേഷണം തടയാൻ തീവ്ര ശ്രമം. തൃശൂർ ജില്ലയി ൽ നിന്നുള്ള ഒരു മന്ത്രിയുടെ സഹോദരൻ വഴി സ്വാധീനം ചെലുത്തി കേസൊതുക്കാനാണ് നീക്കം. dgസെൻകുമാറിന് നൽകിയ ഫയലിലെ ആരോപണ വിധേയർ തിങ്കളാഴ്ച തൃശൂരിലെ പൊലീസ് ആസ്ഥാനത്ത് ഇദ്ദേഹവുമായി സംസാരിച്ചു. വിവരം ശ്രദ്ധയിൽപ്പെട്ട പൊലീസുകാർ ഇക്കാര്യത്തിൽ എതിർപ്പറിയിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിയെ അറിയിക്കുമെന്നും വ്യക്തമാക്കി. വാടാനപ്പള്ളി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര കുറ്റങ്ങളാണ് സ്പെഷൽ ബ്രാഞ്ച് വീഡിയോ ദൃശ്യങ്ങളടക്കമുള്ള തെളിവുകൾ സെൻകുമാറിന് നൽകിയത്. യു.ഡി.എഫ് സർക്കാറിെൻറ കാലത്ത് പൊലീസ് അസോസിയേഷൻ നേതാക്കൾ സ്വാധീനിച്ചായിരുന്നു ഇതിൽ അന്വേഷണം തടഞ്ഞത്.
അന്ന് എം.എൽ.എ ആയിരുന്ന കോൺഗ്രസ് നേതാവിെൻറയും സി.പി.ഐയുടെ പ്രാദേശിക നേതാവിെൻറയും പേര് ഈ പരാതിയിലുണ്ട്. പൊലീസുകാരും മണൽ മാഫിയയടക്കമുള്ളവരുമായുള്ള ഇവരുടെ കൂട്ടുകെട്ടുകൾ പരാമർശിക്കുന്നുണ്ട്. പൂഴ്ത്തിയ ഫയൽ വീണ്ടും അന്വേഷിച്ചാൽ സെൻകുമാറിനെക്കാൾ വെട്ടിലാവുക ഇപ്പോൾ സർവിസിലുള്ള പ്രമുഖരാണ്. ഇതാണ് അന്വേഷണം തടയാനുള്ള നീക്കത്തിന് പിന്നിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.