Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആർ.എസ്​.എസിനെതിരെ...

ആർ.എസ്​.എസിനെതിരെ എഫ്​.ബി​ പോസ്​റ്റ്​: വെൽഫെയർ പാർട്ടി നേതാവിനെതിരെ കേസ്​

text_fields
bookmark_border
ആർ.എസ്​.എസിനെതിരെ എഫ്​.ബി​ പോസ്​റ്റ്​: വെൽഫെയർ പാർട്ടി നേതാവിനെതിരെ കേസ്​
cancel

തൃശൂർ: തൃശൂരിലെ മുല്ലക്കരയിൽ സ്​ത്രീയെ ആക്രമിച്ച ആർ.എസ്​.എസുകാരനെതിരെ ഫേസ്​ബുക്ക്​ പോസ്​റ്റിട്ട വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി കെ. സജീദിനെതിരെ കേസ്​. കലാപ​ത്തിന്​ ആഹ്വാനം ചെയ്​തുവെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ കൊടുങ്ങല്ലൂർ പൊലീസ്​ കേസെടുത്തിരിക്കുന്നത്​.

തോട്ടപ്പടിയിൽ വീട്ടമ്മയെ കൈയ്യേറ്റം ചെയ്​ത സംഭവവുമായി ബന്ധപ്പെട്ട്​ സ്ഥലത്തെ ക്രമസമാധാനാന്തരീക്ഷം കെടുത്തി ലഹളയു​ണ്ടാക്കണമെന്ന ഉദ്ദേശത്തോടെ സമൂഹ മാധ്യമങ്ങളിൽ പ്രകോപനപരമായ സന്ദേശം പ്രചരിപ്പിച്ചുവെന്നാണ്​ പൊലീസ്​ എഫ്​.ഐ.ആറിൽ പറയുന്നത്​. രതീഷ്​ എന്നയാളുടെ പരാതിയിലാണ്​ സജീദിനെതിരെ കേസെടുത്തിരിക്കുന്നത്​.

‘‘തൃശൂർ ജില്ലയിലെ മുല്ലക്കരയിൽ രാവിലെ നടക്കാനിറങ്ങിയ 65 വയസ്സുള്ള ജമീല എന്ന സ്ത്രീയെ അവരുടെ അയൽ വാസിയായ ബാബു എന്ന ആർ.എസ്.എസുകാരൻ മർദ്ദിക്കുകയും ഈ രാജ്യം വിട്ടു പോകണമെന്ന് ആക്രോശിക്കുകയും ചെയ്തു.
ബഹളം കേട്ടെത്തിയ സമീപ വാസികളാണ് അവരെ രക്ഷപ്പെടുത്തിയത്. അവരിപ്പോൾ തൃശൂർ ജില്ലാ ആശുപത്രിയിലാണ്. നാട്ടുകാരെത്തിയതോടെ ബാബു ഓടി വീട്ടിൽ കയറി. പൊലീസെത്തി ഇയാളെ അറസ്റ്റ് ചെയ്തു.
പക്ഷേ ഈ ആർ.എസ്.എസുകാരൻ മനോരോഗിയാണെന്നാണ് ഇപ്പോൾ പൊലീസ് പറയുന്നത്.’’
എന്നതായിരുന്നു സജീദി​​​െൻറ ഫേസ്​ബുക്ക്​ പോസ്​റ്റ്​.

അതേസമയം, വയോധികയെ ആക്രമിച്ച സംഘപരിവാറുകാരനെതിരെ പൊലീസ്​ ഇതുവരെ കേസ്​ ഫയൽ ചെയ്​തിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rsswelfare partykerala newsCAA protestSajeed Khalid
News Summary - Case against Welfare party secretary Sajeed Khalid - Kerala news
Next Story