Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightടാക്സി ഡ്രൈവറെ...

ടാക്സി ഡ്രൈവറെ നടുറോഡിൽ കൈയേറ്റം ചെയ്ത സ്ത്രീക്കെതിരെ കേസ്

text_fields
bookmark_border
arrest
cancel

നെടുമ്പാശ്ശേരി: ഓൺലൈൻ ടാക്സി ഡ്രൈവറെ നടുറോഡിൽ കൈയേറ്റം ചെയ്ത സ്ത്രീക്കെതിരെ കേസെടുത്തു. ഓൺലൈൻ ടാക്സിക്കാർ പ്രതിഷേധവുമായി ആലുവ പൊലീസ് സ്റ്റേഷനു മുന്നിൽ വാഹനവുമായി അണിനിരന്നതോടെണ് കേസെടുത്തത്.

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽനിന്ന്​ മടങ്ങുകയായിരുന്ന മാവേലിക്കര സ്വദേശി സുജിത്തിനെയാണ് കരണത്തടിച്ചത്. ആലുവ പുളിഞ്ചുവട് മെട്രോ സ്റ്റേഷനടുത്തു വെച്ച് സുജിത്തിന്റെ മുന്നിൽ സഞ്ചരിച്ച കാർ പെട്ടെന്ന് ബ്രേക്കിട്ടു. ഇതോടെ സുജിത്തും വാഹനം ബ്രേക്കിട്ടു.

ഈ സമയം പിന്നിൽ സഞ്ചരിച്ച മറ്റൊരു വാഹനത്തിലുണ്ടായിരുന്ന സ്ത്രീയാണ് കാറിൽനിന്ന്​ ഇറങ്ങി പെട്ടെന്ന് ബ്രേക്കിട്ടതിനെ ചോദ്യം ചെയ്ത് കരണത്തടിച്ചത്. സ്ത്രീയെ കണ്ടെത്താൻ പൊലീസ് സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assaulttaxi driver
News Summary - case against woman who assaulted the taxi driver at Kochi
Next Story