ഫ്ലാറ്റിലെ ആറാം നിലയിൽനിന്ന് വീണ വീട്ടുജോലിക്കാരിക്കെതിരെ കേസ്
text_fieldsകൊച്ചി: നഗരത്തിലെ ഫ്ലാറ്റിൻെറ ആറാം നിലയിൽനിന്ന് താഴേക്ക് വീണ് ഗുരുതരമായി പരിക്കേറ്റ വീട്ടുജോലിക്കാരിക്കെതിരെ പൊലീസ് കേസെടുക്കും. തമിഴ്നാട് സേലം സ്വദേശിയായ കുമാരിയാണ് (55) തലക്കും മറ്റും ഗുരുതരമായ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിലെ വെൻറിലേറ്ററിൽ കഴിയുന്നത്. ആത്മഹത്യക്ക് ശ്രമിച്ചതിനാണ് കേസെടുക്കുന്നതെന്ന് പൊലീസ് പറഞ്ഞു.
ശനിയാഴ്ച രാവിലെ എട്ടിന് എറണാകുളം മറൈൻഡ്രൈവിലെ ലിങ്ക് ഹൊറൈസൺ ഫ്ലാറ്റിലെ ആറാം നിലയിലാണ് സംഭവം നടന്നത്. ഫ്ലാറ്റിൽ ജോലിക്കാരിയായ ഇവർ അടുക്കള വാതിൽ കുറ്റിയിട്ട് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണം ഉയർന്നതോടെ ഫ്ലാറ്റുടമ ഇംതിയാസിൻെറയും മറ്റു താമസക്കാരുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
ഒരു നിലയിലേറെ ഉയരമുള്ള കാർപോർച്ചിെൻറ മേൽക്കൂരയിലാണ് വീണ് കിടന്നിരുന്നത്. അടുക്കളയുടെ ഗ്രില്ലിൽ സാരി കൂട്ടിക്കെട്ടിയിട്ടുണ്ടായിരുന്നു. സംഭവം കണ്ട ഫ്ലാറ്റിലെ ദൃക്സാക്ഷികൾ എറണാകുളം സെൻട്രൽ പൊലീസിലും ക്ലബ് റോഡ് ഫയർഫോഴ്സിലും വിവരമറിയിച്ചതിെൻറ അടിസ്ഥാനത്തിലാണ് അധികൃതർ സ്ഥലത്തെത്തിയത്. ചോരയില്‍ കുളിച്ച് മുഖം നിലത്തടിച്ച നിലയിലാണ് ഇവര്‍ കിടന്നിരുന്നതെന്ന് അഗ്നിരക്ഷാസേനാംഗങ്ങള്‍ പറഞ്ഞു. ഉടൻ താഴെയിറക്കി എറണാകുളം ജനറൽ ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സക്ക് മരട് ലേക് ഷോർ ആശുപത്രിയിലും എത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.