‘മോനേ വിനോയ് കെ.ജെ...തന്നെ വിടത്തില്ല’; പൊലീസുകാരനെതിരെ പോസ്റ്റിട്ട യൂത്ത് കോൺഗ്രസ് നേതാവിനെതിരെ കേസ്
text_fieldsകൽപറ്റ: പൊലീസ് ഉദ്യോഗസ്ഥനെ സമൂഹമാധ്യമത്തിലൂടെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ യൂത്ത് കോൺഗ്രസ് നേതാവിനെതിരെ കേസെടുത്തു. കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് അംഗവും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയുമായ ജഷീർ പള്ളിവയലിനെതിരെ കൽപറ്റ ഇൻസ്പെക്ടർ കെ.ജെ. വിനോയ് നൽകിയ പരാതിയിലാണ് കേസെടുത്തത്.
മുണ്ടക്കൈ ഉരുൾബാധിതരുടെ പുനരധിവാസം വൈകുന്നതിനെതിരെ യൂത്ത് കോൺഗ്രസ് ശനിയാഴ്ച വയനാട് കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിനെ തുടർന്നുണ്ടായ സംഘർഷത്തിൽ ജഷീറിന് ക്രൂരമായി മർദനമേറ്റിരുന്നു.
ജഷീറിനെ പേരുവിളിച്ച് പൊലീസ് തല്ലിയെന്ന് ആരോപണമുണ്ട്. ഇതിനു പിന്നാലെയാണ് ഇൻസ്പെക്ടർ കെ.ജെ. വിനോയിക്കെതിരെ സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടത്. വിനോയിയുടെ ചിത്രത്തോടൊപ്പം ‘ദൈവം ആയുസ് തന്നിട്ടുണ്ടേൽ മോനേ വിനോയ് കെ.ജെ. തന്നെ വിടത്തില്ല’ എന്നായിരുന്നു ജഷീറിന്റെ പോസ്റ്റ്.
തന്നെ ഭീഷണിപ്പെടുത്തി ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പോസ്റ്റ് പങ്കുവച്ചതെന്ന് വിനോയ് നൽകിയ പരാതിയിൽ പറയുന്നു. കൽപറ്റ പൊലീസാണ് കേസെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.