കേസ്, അറസ്റ്റ്, മരണം, പ്രക്ഷോഭം... കണ്ണൂരിൽ 2020 സംഭവബഹുലം
text_fieldsകണ്ണൂർ: ഒരു വർഷത്തിെൻറ ഇലകൂടി കൊഴിയുകയാണ്. കാലത്തിെൻറ ഏടുകളിൽ സൂക്ഷിക്കാൻ ഒരുപാട് സംഭവങ്ങൾ ബാക്കിവെച്ചാണ് 2020െൻറ വിടവാങ്ങൽ. മനുഷ്യരാശിയെ മുഴുവൻ മുൾമുനയിൽ നിർത്തിയ കോവിഡ് മഹാമാരിയുടെ വിളയാട്ടം. ജനകീയ അളവുകോലിലൂടെ ജനപ്രതിനിധികളെ തദ്ദേശ സ്ഥാപനങ്ങളുടെ ഭരണസാരഥ്യം ഏൽപ്പിച്ച തെരഞ്ഞെടുപ്പ്. ഇതിനിടയിൽ ഒാർക്കേണ്ടതും മറക്കേണ്ടതുമായ ഒേട്ടറെ സംഭവങ്ങൾ. ജില്ലയിലെ കഴിഞ്ഞ വർഷത്തെ പ്രധാന സംഭവങ്ങളിലൂടെ...
പാലത്തായി പീഡനം
ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവമാണ് പാലത്തായിയിൽ അധ്യാപകൻ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ചത്. സംസ്ഥാനത്താകെ പ്രതിഷേധം സൃഷ്ടിച്ച സംഭവം കൂടിയായിരുന്നു ബി.ജെ.പി നേതാവും അധ്യാപകനുമായ പത്മരാജൻ പ്രതിയായ പാലത്തായി പീഡനക്കേസ്. തുടക്കം മുതൽ അന്വേഷണം ഇഴഞ്ഞുനീങ്ങിയ കേസിൽ ജനകീയ ഇടപെടലിനെ തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എന്നാൽ പോക്സോ ഒഴിവാക്കി നിസ്സാര വകുപ്പുകൾ മാത്രം ചുമത്തി കുറ്റപത്രം സമർപ്പിച്ചതിലൂടെ പ്രതി ജാമ്യത്തിലിറങ്ങി. പിന്നീട്, തളിപ്പറമ്പ് ഡിവൈ.എസ്.പി രത്നകുമാറിന് അന്വേഷണ ചുമതല നൽകി.
കെ.എം. ഷാജിക്കെതിരായ കോഴ കേസ്
അഴീക്കോട് ഹൈസ്കൂളിൽ പ്ലസ് ടു കോഴ്സ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കെ.എം. ഷാജി എം.എൽ.എ 25 ലക്ഷം രൂപ കോഴവാങ്ങിയെന്ന ആരോപണത്തിൽ വിജിലൻസും ഇ.ഡിയുമാണ് കേസ് അന്വേഷിക്കുന്നത്. 2013-14 കാലത്ത് യു.ഡി.എഫ് ഭരണകാലത്ത് അഴീക്കോട് സ്കൂളിന് പ്ലസ് ടു അനുവദിക്കാൻ സ്ഥലം എം.എൽ.എ 25 ലക്ഷം രൂപ കോഴ കൈപ്പറ്റിയെന്നാണ് കേസ്. സി.പി.എമ്മുകാരനായ കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡൻറ് കെ. പത്മനാഭൻ നൽകിയ പരാതിയിലാണ് വിജിലൻസ് കേസെടുത്തത്.
കൊലപാതകം
കണ്ണവത്തെ എസ്.ഡി.പി.െഎ പ്രവർത്തകൻ സയ്യിദ് സലാഹുദ്ദീൻ, തൊടീക്കളത്തെ വി.കെ. രാകേഷ് എന്നിവരുടേതാണ് കഴിഞ്ഞവർഷം ജില്ലയിലുണ്ടായ കൊലപാതകങ്ങൾ. ജൂലൈ അഞ്ചിന് പുലർച്ചയോടെയാണ് തൊടീക്കളം യു.ടി.സി കോളനിക്ക് സമീപത്തെ റബർ തോട്ടത്തിൽ രാഗേഷിനെ (38) വെട്ടേറ്റ നിലയിൽ കണ്ടെത്തിയത്. കണ്ണവം പൊലീസ് എത്തി ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ മരിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കോളനിയിലെ ടി. രവീന്ദ്രൻ (32), പി. ബാബു (30) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
എസ്.ഡി.പി.ഐ പ്രവർത്തകനായിരുന്ന കണ്ണവത്തെ സയ്യിദ് മുഹമ്മദ് സലാഹുദ്ദീനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം 2020ലെ ജില്ലയുടെ കറുത്ത ഏടായിരുന്നു. ചിറ്റാരിപ്പറമ്പ് ചുണ്ടയിലിനും കൈച്ചേരിക്കും ഇടയിലുള്ള സ്ഥലത്തുെവച്ചാണ് സഹോദരിമാർക്കൊപ്പം കാറിൽ സഞ്ചരിക്കുകയായിരുന്ന സലാഹുദ്ദീനെ കാറിൽ ബൈക്കിടിപ്പിച്ച് നിർത്തിച്ചശേഷം അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തിയത്. സംഭവത്തിൽ ഒമ്പതുപേരാണ് അറസ്റ്റിലായത്.
തടവുകാരെൻറ തൂങ്ങിമരണം
പ്രമാദമായ ആയിപ്പുഴ പെണ്‍വാണിഭക്കേസ് പ്രതി ശിക്ഷയനുഭവിക്കുന്നതിനിടെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തൂങ്ങിമരിച്ച സംഭവം പിന്നിടുന്ന വർഷത്തെ പ്രധാന സംഭവമാണ്. കേസിലെ ഒന്നാംപ്രതി പട്ടാന്നൂരിലെ എന്‍.പി. ഹാരിസാണ് കണ്ണൂർ ജയിലിൽ തൂങ്ങിമരിച്ചത്.
കണ്ണൂർ സർവകലാശാലക്ക് പുതിയ സിൻഡിക്കേറ്റ്
കണ്ണൂര്‍ സര്‍വകലാശാലയുടെ പുനഃസംഘടിപ്പിച്ച പുതിയ സിന്‍ഡിക്കേറ്റ് അധികാരമേറ്റത് 2020ലായിരുന്നു. പുതിയ സിന്‍ഡിക്കേറ്റ് അംഗങ്ങളായി എന്‍. സുകന്യ, ഡോ. വി.പി.പി. മുസ്തഫ, അഡ്വ. പി. സന്തോഷ് കുമാര്‍, ഡോ. ടി.പി. അഷ്റഫ്, ഡോ. പി.പി. ജയകുമാര്‍, ഡോ. രാഖി രാഘവന്, എം.സി. രാജു, ഡോ. പി.കെ. പ്രസാദന്‍, കെ.വി. പ്രമോദ് കുമാര്‍, ഡോ. കെ.ടി. ചന്ദ്രമോഹനന്, എം. ശ്രീലേഖ എന്നിവരും ഫാക്കല്‍റ്റി ഡീന്മാരായ ഡോ. വി. ലിസി മാത്യു, ഡോ. പി. മഹേഷ് കുമാര്‍, ഡോ. കെ. ശ്രീജിത്ത് എന്നിവരുമാണ് അംഗങ്ങൾ.
ഇ.ഡി. ജോസിനെതിരെ കേസ്, അറസ്റ്റ്
സി.ഡബ്ല്യു.സി ചെയർമാനെതിരെ പോക്സോ കേസുണ്ടായതും അദ്ദേഹത്തെ അറസ്റ്റ് ചെയ്തതും 2020െൻറ അവസാന കാലത്തെ പ്രധാന വാർത്തയായിരുന്നു. പീഡനത്തിനിരയായ പെൺകുട്ടിയെ കൗൺസലിങ്ങിനിടയിൽ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതിയിലാണ് ഇ.ഡി. ജോസിനെതിരെ കേസെടുത്തതും അറസ്റ്റ് ചെയ്തതും.
കണ്ടങ്കാളി സമരം
മൂന്ന് വര്‍ഷമായി തുടർന്ന ജനകീയ സമരത്തെ തുടര്‍ന്ന് കണ്ടങ്കാളി പദ്ധതി ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് പിന്നിടുന്ന വർഷത്തിലായിരുന്നു.
പയ്യന്നൂര്‍ കണ്ടങ്കാളിയില്‍ ബി.പി.സി.എല്‍ - എച്ച്.പി.സി.എല്‍ സംയുക്ത സംരംഭമായി പെട്രോളിയം സംഭരണ കേന്ദ്രം സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെയായിരുന്നു ജനകീയ സമരം നടത്തിവന്നത്.
ജനകീയ സമരവും പ്രാദേശികമായി സി.പി.എമ്മില്‍നിന്നു തന്നെ ഉയര്‍ന്ന എതിര്‍പ്പും ഒപ്പം ബി.പി.സി.എല്‍ പൂര്‍ണമായും സ്വകാര്യ മേഖലക്ക് വില്ക്കാന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതും പദ്ധതിയില്‍നിന്നും പിന്മാറാന് സംസ്ഥാന സര്‍ക്കാരിനെ നിര്‍ബന്ധിതമാക്കുകയായിരുന്നു.
പൗരത്വ പ്രേക്ഷാഭം
പൗരത്വ ഭേദഗതിക്കെതിരെ രാജ്യത്തെങ്ങും ഉയർന്ന പ്രക്ഷോഭത്തിെൻറ പാതയിൽ തന്നെയായിരുന്നു കണ്ണൂരും സഞ്ചരിച്ചത്. കണ്ണൂരിെൻറ െതരുവുകളും പൗരത്വ ഭേദഗതിക്കെതിരെയുള്ള പോരാട്ടത്തിെൻറ വേദിയായി.
ചെറുതും വലുതുമായ ഒേട്ടറെ സംഘടനകൾ പ്രക്ഷോഭ രംഗത്തിറങ്ങിയിരുന്നു. ഭരണഘടന സംരക്ഷണ സമിതി ഫെബ്രുവരി 14ന് കണ്ണൂർ കലക്ടറേറ്റ് മൈതാനിയിൽ സംഘടിപ്പിച്ച മഹാറാലി ചരിത്ര സംഭവമായി മാറി. സ്വാമി അഗ്നിവേശിെൻറ സാന്നിധ്യംകൊണ്ടും മഹാറാലി ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
കണ്ണൂരില്‍ സി.എ.എക്കെതിരായ മഹാറാലി ആരംഭിക്കാനിരുന്ന സെൻറ് മൈക്കിള്‍സ് ഗ്രൗണ്ടില്‍ പ്രവേശിക്കുന്നതിന് പട്ടാളം അനുമതി നിഷേധിച്ചതും വിവാദമായിരുന്നു.
ഗദ്ദിക നാടൻ കലാമേള
ചരിത്രപരമായ കാരണങ്ങളാല്‍ മുഖ്യധാരാ സാമൂഹിക ജീവിതത്തിെൻറ പിന്നാമ്പുറങ്ങളിലേക്ക് വലിച്ചെറിയപ്പെട്ട ഗോത്രവിഭാഗങ്ങളുടെ ഉയിര്ത്തെഴുന്നേല്പ്പിെൻറ രാഷ്ട്രീയം പറയുന്ന ഗദ്ദിക നാടന്‍ കലാമേള ഏറെ ജനശ്രദ്ധ പിടിച്ചുപറ്റുന്നതായിരുന്നു.
പട്ടികജാതി- പട്ടികവർഗ വികസന വകുപ്പും കിർത്താഡ്സും സംയുക്തമായി സംഘടിപ്പിച്ച മേള മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്.
പിഞ്ചുകുഞ്ഞിെൻറ മൃതദേഹം കടലിൽ
തയ്യിലിൽ ഒന്നരവയസ്സുകാരനെ കടൽഭിത്തിയിലെറിഞ്ഞു കൊന്ന സംഭവം കഴിഞ്ഞ വർഷം ജില്ലയെ ഞെട്ടിക്കുന്നതായി. കാമുകനൊപ്പം ജീവിക്കുന്നതിനുവേണ്ടിയായിരുന്നു ഒന്നരവയസ്സുള്ള കുഞ്ഞിനെ കടലിലെറിഞ്ഞ് കൊലപ്പെടുത്തിയത്. സംഭവത്തിൽ കുഞ്ഞിെൻറ അമ്മ ശരണ്യയെ പൊലീസ് അറസ്റ്റ് െചയ്തിരുന്നു.
2020ന്റെ നഷ്ടങ്ങൾ
2020ൽ ജില്ലക്ക് ഏറെ നഷ്ടങ്ങളും ഉണ്ടായിട്ടുണ്ട്. കെ.പി.സി.സി ജനറല്‍ സെക്രട്ടറിയും പ്രമുഖ ട്രേഡ് യൂനിയന്‍ സംഘാടകനുമായിരുന്ന കെ. സുരേന്ദ്രൻ, കോൺഗ്രസ് നേതാവും അഴീക്കോട് സാന്ത്വനം വയോജനസദനം സ്ഥാപക ചെയർമാൻ എം.ബി.കെ. അലവിൽ (എം. ബാലകൃഷ്ണൻ), പഴയ കാലഘട്ടത്തിലെ സിനിമ നടൻ കെ.സി.കെ. ജബ്ബാർ (സുനിൽ) എന്നിവരുടെ വിയോഗമാണ് കഴിഞ്ഞവർഷം ജില്ലക്ക് വേദനയായത്.
ടി.പി കൊലക്കേസിൽ പ്രതിയും സി.പി.എം നേതാവുമായിരുന്ന പി.കെ. കുഞ്ഞനന്തൻ മരിച്ചതും കഴിഞ്ഞ വർഷത്തിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.