അരിയിൽ ഷുക്കൂർ വധക്കേസ്; ഷംസീർ എം.എൽ.എക്കെതിരെ സി.ബി.ഐക്ക് പരാതി
text_fieldsതിരുവനന്തപുരം: എം.എസ്.എഫ് തളിപ്പറമ്പ് നിയോജകമണ്ഡലം ട്രഷറർ അരിയിൽ അബ്ദുൽ ഷുക്കൂറിനെ കൊലപ്പെടുത്തിയതിൽ പാർട്ടിക്ക് പങ്കുണ്ടെന്നു തുറന്നുപറഞ്ഞ എ.എൻ. ഷംസീർ എം.എൽ.എയെ അറസ്റ്റ് ചെയ്ത് ചോദ്യംചെയ്യണം എന്നാവശ്യപ്പെട്ട് എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി സി.ബി.ഐക്ക് പരാതി നൽകി.
എം.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് മിസ്ഹബ് കീഴരിയൂർ, ജനറൽ സെക്രട്ടറി എം.പി. നവാസ്, സംസ്ഥാന ഭാരവാഹികളായ ശരീഫ് വടക്കയിൽ, ഫൈസൽ ചെറുകുന്നേൻ, ഷബീർ ഷാജഹാൻ, ഹാഷിം ബംബ്രാണി, അംജദ് കൂരിപ്പള്ളി, ഹാമീം മുഹമ്മദ് എന്നിവർ സംബന്ധിച്ചു. തിരുവനന്തപുരത്തെ സി.ബി.ഐ ഓഫിസിൽ എത്തിച്ചേർന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ മുമ്പാകെ പരാതിയും ചർച്ചയുടെ വിഡിയോ ദൃശ്യമടങ്ങിയ സീഡിയും ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.