കേസുണ്ടോ; ആന ആക്രമിച്ചാലും നഷ്ടപരിഹാരമില്ല
text_fieldsതൊടുപുഴ: വനം സംബന്ധിച്ച കേസുകളിൽ ഉൾപ്പെട്ടവർക്ക് വന്യജീവികളുടെ ആക്രമണം മൂലം ഉണ്ടാകുന്ന നാശത്തിന് നഷ്ടപരിഹാരം നൽകാനാകില്ലെന്ന് സർക്കാർ. സത്യവാങ്മൂലം വഴി ഹൈകോടതിയിലാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. വന്യമൃഗശല്യം മൂലം ദുരിതമനുഭവിക്കുന്ന ഇടുക്കിയടക്കം മലയോരപ്രദേശങ്ങളിൽ സർക്കാറിെൻറ ഇൗ നിലപാട് പ്രത്യാഘാതമുണ്ടാക്കും. മറയൂരിൽ വന്യജീവികളുടെ ആക്രമണത്തെത്തുടർന്ന് കൃഷിനാശമുണ്ടായിട്ടും നഷ്ടപരിഹാരം നൽകുന്നില്ലെന്ന് ആരോപിച്ച് പി.കെ. പരീത് നൽകിയ ഹരജിയിലാണ് സർക്കാർ നിലപാടറിയിച്ചത്.
സംസ്ഥാനത്ത് രണ്ടു വര്‍ഷത്തിനിടെ കാട്ടാനയുടെ ആക്രമണത്തില്‍ മരണമടഞ്ഞത് 103 പേരാണ്. 548 പേർ ആക്രമണത്തില്‍നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടു. എട്ടു കോടിയുടെ കൃഷി നാശവും ഉണ്ടായി. 1.10 കോടി രൂപ മൃഗങ്ങളുടെ ആക്രമണത്തില്‍ മരിച്ചവര്‍ക്കും പരിക്കുപറ്റിയവര്‍ക്കും കൃഷിനാശം സംഭവിച്ചവര്‍ക്കുമായി ചെലവഴിെച്ചന്നും ഔദ്യോഗിക കണക്കുകള്‍ പറയുന്നു.
സംസ്ഥാനത്ത് പല ജില്ലകളിലും കാട്ടാനശല്യം ഏറെയാണെങ്കിലും ഇടുക്കിയിലും വയനാട്ടിലും പാലക്കാട്ടുമാണ് കൂടുതല്‍ അനുഭവപ്പെടുന്നത്. ഇവിടങ്ങളിൽ വന്യജീവികളുടെ ആക്രമണത്തിനിരയായി അംഗവൈകല്യമേറ്റ് നഷ്ടപരിഹാരവും കാത്ത് കഴിയുന്ന നിരവധി പേരാണുള്ളത്. വന്യജീവി സംരക്ഷണനിയമം, വനനിയമം വകുപ്പുകളിലുള്ള കേസുകളിൽ ഉൾപ്പെട്ടവർക്ക് നഷ്ടപരിഹാരത്തിന് അർഹതയില്ലെന്നാണ് വനം വകുപ്പ് അണ്ടർ സെക്രട്ടറി ടി.ആർ. സുനിൽ വ്യക്തമാക്കുന്നത്. വന്യജീവിശല്യം മൂലം കൃഷിനാശം വന്നവർക്കെല്ലാം നഷ്ടപരിഹാരം നൽകണമെന്നാണ് ഹൈറേഞ്ച് സംരക്ഷണസമിതി അടക്കമുള്ളവരുടെ നിലപാട്. ഇക്കാര്യത്തിൽ സർക്കാർ ഹൈകോടതിയിൽ കൊടുത്ത സത്യവാങ്മൂലം തിരുത്തണം. ഈ രണ്ടു കാര്യവും കൂട്ടിക്കുഴക്കേണ്ടതില്ല.
വനം കേസുകളിൽെപട്ടവർ കുറ്റക്കാരാണെങ്കിൽ നിയമം അനുശാസിക്കുന്ന ശിക്ഷനൽകണം. എന്നാൽ, വന്യജീവിശല്യം മൂലം കൃഷിനാശം വന്നവർ ആരായാലും നഷ്ടപരിഹാരവും നൽകണം. ആര് കൃഷിചെയ്താലും േപ്രാത്സാഹിപ്പിക്കണം. അത് നശിപ്പിക്കുന്ന സാഹചര്യം ഉണ്ടായാൽ ന്യായമായ നഷ്ടപരിഹാരം നൽകണം. നഷ്ടപരിഹാരത്തിന് അർഹതയില്ലെന്ന കാര്യം അംഗീകരിക്കപ്പെട്ടാൽ വനമേഖലയോട് അടുത്തുകിടന്നവർക്കെതിരെ വ്യാപകമായി കള്ളക്കേസുകൾ ഉണ്ടാക്കി നഷ്ടപരിഹാര അർഹത ഇല്ലാതാക്കുന്നതിന് സാധ്യതയുള്ളതിനാൽ സർക്കാർ നയം പുനഃപരിശോധിക്കണമെന്നും സമിതി ജനറൽ കൺവീനർ ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരക്കൽ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.