Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതോൽവിക്ക് പിന്നാലെ...

തോൽവിക്ക് പിന്നാലെ തൃശൂർ ഡി.സി.സി ഓഫീസിലുണ്ടായ കൂട്ടത്തല്ല്: 20 പേർക്കെതിരെ കേസെടുത്തു

text_fields
bookmark_border
തോൽവിക്ക് പിന്നാലെ തൃശൂർ ഡി.സി.സി ഓഫീസിലുണ്ടായ കൂട്ടത്തല്ല്: 20 പേർക്കെതിരെ കേസെടുത്തു
cancel

തൃശൂർ: ലോക്സഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ്​ സ്ഥാനാർഥി കെ. മുരളീധരന്‍റെ തൃശൂരിലെ ദയനീയ തോൽവിക്ക്​ പിന്നാലെ ഡി.സി.സി കമ്മിറ്റി ഓഫീസിലുണ്ടായ കൂട്ടത്തല്ലിൽ 20 പേർക്കെതിരെ കേസെടുത്തു. ഡി.സി.സി സെക്രട്ടറി സജീവൻ കുരിയച്ചിറയുടെ പരാതിയിൽ ഡി.സി.സി പ്രസിഡന്‍റ് ജോസ് വള്ളൂരടക്കമുള്ളവർക്കെതിരെയാണ് കേസ്. അന്യായമായി സംഘം ചേരൽ, മർദനം, തടഞ്ഞുവെക്കൽ തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കേസ്.

കോൺഗ്രസിന്‍റെ തോൽവിയിൽ നേതാക്കൾക്കെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് സംഘർഷമുണ്ടായത്. സജീവൻ കുരിയച്ചിറ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്.

സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ കെ. സുധാകരനോട് കൂട്ടത്തല്ലിനെക്കുറിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DCCThrissur NewsCongress
News Summary - Case filed against 20 people in Thrissur DCC office clash
Next Story