Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമകളുടെ കുഞ്ഞിനെ...

മകളുടെ കുഞ്ഞിനെ ഒളിപ്പിച്ചതിന് സി.​പി.​എം നേതാവിനും ഭാര്യക്കുമെതിരെ കേസ്​; പരാതി നൽകി ആറുമാസത്തിന്​ ശേഷമാണ്​ നടപടി

text_fields
bookmark_border
Anupama Child Kidnap
cancel
camera_alt

അനുപമ

തി​രു​വ​ന​ന്ത​പു​രം: ത​ങ്ങ​ള​ു​ടെ എ​തി​ർ​പ്പ്​ അ​വ​ണി​ച്ച്​ ഇണയെ തെരഞ്ഞെടുത്ത മ​ക​ളു​ടെ കു​ഞ്ഞി​നെ ഒ​ളി​പ്പി​ച്ച​തി​ന്​ ദ​മ്പ​തി​ക​ൾ​ക്കെ​തി​രെ പൊ​ലീ​സ്​ കേ​സെ​ടു​ത്തു. മു​ൻ എ​സ്.​എ​ഫ്.​ഐ നേ​താ​വ് അ​നു​പ​മ​യു​ടെ പ​രാ​തി​യി​ലാ​ണ് പി​താ​വും സി.​പി.​എം പേ​രൂ​ർ​ക്ക​ട ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​വു​മാ​യ പി.​എ​സ്. ജ​യ​ച​ന്ദ്ര​ന്‍, മാ​താ​വും സി.​പി.​എം ബ്രാ​ഞ്ച് ക​മ്മി​റ്റി അം​ഗ​വു​മാ​യ സ്മി​താ ജ​യിം​സ് എ​ന്നി​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്. അ​നു​പ​മ​യു​ടെ സ​ഹോ​ദ​രി അ​ഞ്ജു, സ​ഹോ​ദ​രീ ഭ​ർ​ത്താ​വ് അ​രു​ൺ, ജ​യ​ച​ന്ദ്ര​െൻറ സു​ഹൃ​ത്തു​ക്ക​ളും സി.​പി.​എം പ്രാ​ദേ​ശി​ക നേ​താ​ക്ക​ളു​മാ​യ ര​മേ​ശ​ൻ, അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ​ക്കെ​തി​രെ​യും പേ​രൂ​ർ​ക്ക​ട പൊ​ലീ​സ് കേ​​സെ​ടു​ത്തി​ട്ടു​ണ്ട്. അ​നു​പ​മ​യു​ടെ കു​ഞ്ഞി​നെ കാ​ണാ​താ​യ സം​ഭ​വ​ത്തി​ല്‍ പ​രാ​തി ന​ൽ​കി ആ​റ് മാ​സ​ത്തി​ന് ശേ​ഷ​മാ​ണ് പൊ​ലീ​സ് എ​ഫ്‌.​ഐ.​ആ​ര്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത​ത്.

ഡി.വൈ.എഫ്​.ഐ മേഖലാ പ്രസിഡന്‍റായിരുന്ന അജിത്തുമായി ഒരുമിച്ച്​ ജീവിക്കാൻ അനുപമ ആഗ്രഹിച്ചിരുന്നു. ദലിത്​ ക്രിസ്​ത്യനായിരുന്ന അജിതുമായുള്ള ബന്ധത്തെ അനുപമയുടെ മാതാപിതാക്കൾ എതിർത്തു. എന്നാൽ, ഈ ബന്ധത്തിൽ ക​ഴി​ഞ്ഞ വ​ർ​ഷം ഒ​ക്ടോ​ബ​ര്‍ 19ന്​ അ​നു​പ​മ ആ​ണ്‍കു​ഞ്ഞി​ന് ജ​ന്മം ന​ല്‍കി. ശേഷം, സ​ഹോ​ദ​രി​യു​ടെ വി​വാ​ഹം ക​ഴി​ഞ്ഞ് തി​രി​ച്ചേ​ല്‍പി​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് അ​ച്ഛ​നും അ​മ്മ​യും കു​ട്ടി​യെ കൊ​ണ്ടു​പോ​യെ​ന്നാ​ണ് അ​നു​പ​മ​യു​ടെ പ​രാ​തി. പി​ന്നീ​ട്​ കു​ഞ്ഞി​നെ ശി​ശു​ക്ഷേ​മ സ​മി​തി​യി​ൽ ഏ​ൽ​പി​ക്കു​ക​യാ​യി​രു​ന്നു​വ​ത്രെ. ദു​ര​ഭി​മാ​ന​ത്തെ തു​ട​ര്‍ന്നാ​ണ് ര​ക്ഷാ​ക​ർ​ത്താ​ക്ക​ള്‍ കു​ഞ്ഞി​നെ കൊ​ണ്ടു​പോ​യ​തെ​ന്നാ​ണ് അ​നു​പ​മ​യു​ടെ ആ​രോ​പ​ണം. എ​ന്നാ​ൽ, അ​നു​പ​മ​യു​ടെ സ​മ്മ​ത​ത്തോ​ടെ​യാ​ണ്​ കു​ട്ടി​യെ ശി​ശു​ക്ഷേ​മ​സ​മി​തി​യി​ല്‍ ഏ​ല്‍പി​ച്ച​തെ​ന്നാ​ണ് ജ​യ​ച​ന്ദ്ര​​ൻ പ​റ​യു​ന്ന​ത്.

നേരത്തെ വിവാഹിതനായിരുന്ന അജിത്​ കഴിഞ്ഞ ജനുവരിയിൽ വിവാഹ മോചിതനായി. കഴിഞ്ഞ മാർച്ച്​ മുതൽ അജിതും അനുപമയും ഒരുമിച്ചാണ്​ ജീവിക്കുന്നത്​. ഏ​പ്രി​ല്‍ 19നാ​ണ് അ​നു​പ​മ പേ​രൂ​ര്‍ക്ക​ട പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കി​യ​ത്. പ​ക്ഷേ, കേ​സെ​ടു​ക്കാ​ൻ പൊ​ലീ​സ് ത​യാ​റാ​യി​ല്ല. അ​നു​പ​മ​യു​ടെ പ​രാ​തി സ്വീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്ന് ചൈ​ല്‍ഡ് വെ​ല്‍ഫ​യ​ര്‍ ക​മ്മി​റ്റി​യും ക​ഴി​ഞ്ഞ ദി​വ​സം അ​റി​യി​ച്ചി​രു​ന്നു.

തന്‍റെ കുഞ്ഞിനെ തിരിച്ചു കിട്ടാൻ നേരത്തെ സി.പി.എം നേതാക്ക​ളെ കണ്ട്​ പരാതി പറഞ്ഞിരുന്നെങ്കിലും അവരാരും സഹായിക്കാൻ തയാറായില്ലെന്ന്​ അനുപമ പറഞ്ഞു. പാർട്ടിയിൽ നിന്ന്​ സഹായമൊന്നും ലഭിക്കാതായതോടെ ഡി.ജി.പിക്കടക്കം പരാതി നൽകിയിരുന്നു. എന്നാൽ, അതിലും നടപടി ഉണ്ടായില്ല. സംഭവം മാധ്യമങ്ങളിൽ വാർത്തയായ ശേഷമാണ്​ പൊലീസ്​ കേസെടുക്കാൻ തയാറായത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:#Anupama Child Kidnap
News Summary - Case filed against CPM leader and wife for hiding daughter's baby
Next Story