െഎ.എസ് കേസ്: കൂടുതല്‍ ഇന്ത്യക്കാരുടെ വിവരങ്ങള്‍ തേടി എൻ.െഎ.എ വീണ്ടും ഫ്രാന്‍സിലേക്ക്
text_fieldsകൊച്ചി: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ്സിൽ ചേര്‍ന്ന കൂടുതല്‍ ഇന്ത്യക്കാരുടെ വിവരങ്ങള്‍ തേടി എന്‍.ഐ.എ സംഘം വീണ്ടും ഫ്രാന്‍സിലേക്ക്. പാരീസ് ആക്രമണത്തിലുള്‍പ്പെട്ട ചില പ്രതികളോടൊപ്പം ഇറാഖിലെ ഐ.എസ് യുദ്ധമേഖലയില്‍ കൂടുതല്‍ ഇന്ത്യക്കാരുണ്ടായിരുെന്നന്ന വിവരത്തിെൻറ അടിസ്ഥാനത്തിലാണ് എന്‍.ഐ.എ സംഘം വീണ്ടും ഫ്രാൻസിേലക്ക് പോകുന്നത്.
കഴിഞ്ഞ ഏപ്രിലില്‍ എന്‍.ഐ.എ കൊച്ചി യൂനിറ്റ് ഡിവൈ.എസ്.പി എ.പി. ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള സംഘം പാരീസില്‍ പോയിരുന്നു. കണ്ണൂരിലെ കനകമലയില്‍ രഹസ്യയോഗം ചേര്‍ന്നതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സുബ്ഹാനി ഹാജാ മൊയ്തീനെ ചോദ്യം ചെയ്തതില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഈ സന്ദര്‍ശനം. താന്‍ ഇറാഖില്‍ ഐ.എസിനുവേണ്ടി യുദ്ധം ചെയ്തിട്ടുണ്ടെന്നും സിറിയയിലെ റഖയില്‍ ജയിലില്‍ കിടന്നിട്ടുണ്ടെന്നും പാരീസ് ആക്രമണത്തില്‍ പങ്കെടുത്ത ചിലരെ താന്‍ ഇറാഖിൽ കണ്ടിരുെന്നന്നും ഇയാൾ മൊഴി നല്‍കിയതായി എന്‍.ഐ.എ വ്യക്തമാക്കിയിരുന്നു. സുബ്ഹാനിയെപ്പോലെ കൂടുതല്‍ ഇന്ത്യക്കാര്‍ അവിടെ എത്തിയിട്ടുണ്ടോ എന്ന് അന്വേഷിക്കലും ഇവര്‍ എത്തിയ രീതി പരിശോധിക്കലുമാണ് ഫ്രാൻസ് സന്ദര്‍ശന ലക്ഷ്യം.
കസ്റ്റഡിയിലുള്ള പാരീസ് ആക്രമണക്കേസിലെ പ്രതികളെ ചോദ്യം ചെയ്യാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഫ്രഞ്ച് ഭീകരവാദ വിരുദ്ധ ഏജന്‍സിയുമായി എന്‍.ഐ.എ ബന്ധപ്പെട്ടിട്ടുണ്ട്. സുബ്ഹാനിയെ ചോദ്യം ചെയ്യാന്‍ ഫ്രഞ്ച് സംഘവും താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിന് ഫ്രാന്‍സിലെ കോടതി വഴി കൊച്ചിയിലെ എന്‍.ഐ.എ കോടതിക്ക് കത്തയക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. കോടതി അനുവദിച്ചാൽ സുബ്ഹാനിയെ ചോദ്യം ചെയ്യാൻ ഒരു മാസത്തിനകം ഫ്രഞ്ച് സംഘം എത്തും.
2016ല്‍ അറസ്റ്റിലായതിന് പിന്നാലെ നടത്തിയ ചോദ്യം ചെയ്യലിലാണ് ഇയാൾ ഐ.എസ് യുദ്ധമുഖത്ത് പ്രവര്‍ത്തിക്കുന്ന വിദേശ പൗരന്മാരെക്കുറിച്ച് വെളിപ്പെടുത്തിയതെന്ന് എൻ.െഎ.എ പറയുന്നു. 2015 നവംബറിലാണ് പാരീസില്‍ 150 പേര് കൊല്ലപ്പെട്ട ഭീകരാക്രമണമുണ്ടായത്. 2016 ഒക്ടോബറിലാണ് കനകമലയില്‍നിന്ന് ഐ.എസ് ബന്ധം ആരോപിച്ച് ആറുപേരെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.