Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
cane
cancel
Homechevron_rightNewschevron_rightKeralachevron_rightചൂരൽകൊണ്ട്​...

ചൂരൽകൊണ്ട്​ വിദ്യാർഥിയെ പരിക്കേൽപിച്ചെന്ന കേസ്​: അധ്യാപികയുടെ അറസ്​റ്റ്​ തടഞ്ഞു

text_fields
bookmark_border

കൊ​ച്ചി: ചൂ​ര​ൽ​കൊ​ണ്ടു​ള്ള അ​ടി​യേ​റ്റ് പ​ത്താം ക്ലാ​സ്​ വി​ദ്യാ​ർ​ഥി​യു​ടെ കൈ ​പൊ​ട്ടി​യെ​ന്ന കേ​സി​ൽ അ​ധ്യാ​പി​ക​യു​ടെ അ​റ​സ്​​റ്റ്​ ഹൈ​കോ​ട​തി താ​ൽ​ക്കാ​ലി​ക​മാ​യി വി​ല​ക്കി. വി​ദ്യാ​ർ​ഥി​യു​ടെ പ​രാ​തി​യി​ൽ ആ​ലു​വ ഈ​സ്​​റ്റ്​ പൊ​ലീ​സ് ര​ജി​സ്​​റ്റ​ർ ചെ​യ്​​ത കേ​സി​ൽ മു​ൻ​കൂ​ർ ജാ​മ്യം തേ​ടി ഹ​ര​ജി ന​ൽ​കി​യ ആ​ലു​വ കു​ട്ട​മ​ശ്ശേ​രി ഗ​വ. സ്​​കൂ​ൾ അ​ധ്യാ​പി​ക​യു​ടെ അ​റ​സ്​​റ്റാ​ണ്​ ത​ട​ഞ്ഞ​ത്.

കൈ​ക്ക്​ പൊ​ട്ട​ലു​ണ്ടെ​ന്നും മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കാ​മെ​ന്നും പ്രോ​സി​ക്യൂ​ഷ​ൻ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന്​ ഹ​ര​ജി ചൊ​വ്വാ​ഴ്​​ച പ​രി​ഗ​ണി​ക്കാ​ൻ മാ​റ്റി. ഫെ​ബ്രു​വ​രി 17ന്​ ​ന​ട​ന്ന സം​ഭ​വ​ത്തി​ൽ 22നാ​ണ് കേ​സെ​ടു​ത്ത​തെ​ന്നും കേ​സെ​ടു​ക്കാ​ൻ വൈ​കി​യ​തി​ന് ന്യാ​യീ​ക​ര​ണ​മി​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ ഹ​ര​ജി​ക്കാ​രി കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

രാ​ഷ്​​ട്രീ​യ സ്വാ​ധീ​ന​മു​ള്ള പി.​ടി.​എ പ്ര​സി​ഡ​ൻ​റി​െൻറ ഇ​ട​പെ​ട​ലി​നെ​ത്തു​ട​ർ​ന്ന് കെ​ട്ടി​ച്ച​മ​ച്ച കേ​സാ​ണെ​ന്നും അ​വ​ർ വാ​ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:teacherstudentcane
News Summary - Case of injuring a student with a cane: Teacher's arrest prevented
Next Story