പെൺകുട്ടിയെ പീഡിപ്പിച്ച് കാഴ്ചെവച്ച കേസ്; അമ്മക്കും രണ്ടാനച്ഛനുമടക്കം എട്ടുപേർക്ക് കഠിനതടവും പിഴയും
text_fieldsകോഴിക്കോട്: രണ്ടാനച്ഛൻ മാതാവിെൻറ സഹായത്തോടെ 13കാരിയെ ലൈംഗികമായി പീഡിപ്പിച്ച് പലർക്കായി കാഴ്ചെവച്ച കേസിൽ രണ്ടാനച്ഛനും അമ്മയുമടക്കം എട്ടുപേർക്ക് കഠിന തടവ്. ഒന്നാംപ്രതിയായ അമ്മക്ക് ഏഴു കൊല്ലവും രണ്ടാനച്ഛനായ രണ്ടാം പ്രതിയടക്കം മറ്റുള്ളവർക്ക് 10 കൊല്ലവുമാണ് കോഴിക്കോട് ഫാസ്റ്റ് ട്രാക് സ്െപഷൽ സെഷൻസ് ജഡ്ജി എസ്.ആർ. ശ്യാംലാൽ തടവ് വിധിച്ചത്. മാതാവ് 10,000 രൂപയും മറ്റുള്ളവർ 35,000 രൂപവീതവും പിഴയടക്കണം. പിഴയടച്ചില്ലെങ്കിൽ നാലുമാസം കൂടി തടവനുഭവിക്കണമെന്നും പിഴസംഖ്യ പീഡനത്തിനിടയായ കുട്ടിക്ക് നൽകണമെന്നും ഉത്തരവിലുണ്ട്.
മൊത്തം 10 പ്രതികളുള്ള കേസിൽ രണ്ടു പേരെ വിട്ടയച്ചു. മാതാവിനും രണ്ടാനച്ഛനും കൂടാതെ താഴെക്കോട് അമ്പലത്തിങ്ങൽ മുഹമ്മദ് എന്ന ബാവ (44), കൊടിയത്തൂർ കോട്ടുപുറത്ത് കൊളക്കാടൻ ജമാൽ എന്ന ജമാലുദ്ദീൻ (55), മലപ്പുറം വേങ്ങര കണ്ണമംഗലം കണ്ണഞ്ചേരിച്ചാലിൽ മുഹമ്മദ് മുസ്തഫ എന്ന വിക്കി എന്ന മാനു (54), കൊടിയത്തൂർ കോശാലപ്പറമ്പ്, കൊളക്കാടൻ നൗഷാദ് എന്ന മോൻ (48), കാവന്നൂർ വാക്കല്ലൂർ കളത്തിങ്ങൽ ഇരുമ്പിശ്ശേരി അഷ്റഫ് (53), കാവന്നൂർ കുയിൽതൊടി നൗഷാദ് (41) എന്നിവർക്കാണ് ശിക്ഷ. കാവന്നൂർ കളത്തിങ്ങൽ പുതുക്കൽ ജാഫർ എന്ന കുഞ്ഞിപ്പ (38) കൊടിയത്തൂർ വാലുമ്മൽപഴം പറമ്പിൽ അബ്ദുൽ ജലീൽ (49) എന്നിവരെ വിട്ടയച്ചു. സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പി.രാജീവ് പ്രോസിക്യൂഷനു വേണ്ടി ഹാജരായി.
14 കൊല്ലത്തെ നിയമ പോരാട്ടത്തിനൊടുവിൽ കേസിൽ ആറു മാസത്തിനകം തീർപ്പുണ്ടാക്കണമെന്ന ഹൈകോടതി നിർദേശത്തിെൻറ പശ്ചാത്തലത്തിലാണ് വിധി. മാതാപിതാക്കൾ വിവാഹമോചനം നടത്തിയതിനാൽ ഉമ്മക്കും രണ്ടാനച്ഛനുമൊപ്പം കഴിഞ്ഞ കുട്ടിയെ പ്രലോഭിപ്പിച്ച് 2007-2008 കാലത്ത് ഇരുവരും കോഴിക്കോട്, ഊട്ടി, ഗുണ്ടൽപേട്ട, വയനാട്, മണാശ്ശേരി തുടങ്ങി നിരവധിയിടങ്ങളിൽ വീട്ടിലും ഹോട്ടലുകളിലും പലർക്കായി പണത്തിനുവേണ്ടി കാഴ്ചെവച്ച് പീഡനത്തിനിരയാക്കിയെന്നാണ് കേസ്. പെൺകുട്ടിയടക്കം പ്രോസിക്യൂഷൻ 32 സാക്ഷികളെ വിസ്തരിച്ച കേസിൽ 73 രേഖകൾ ഹാജരാക്കി. ശിക്ഷനിയമം വകുപ്പ് 376 (ബലാത്സംഗം) പ്രകാരം 10 കൊല്ലം കഠിന തടവും 25,000 രൂപ പിഴയും 373 (പ്രായപൂർത്തിയാവാത്ത കുട്ടിയെ വാങ്ങുക) പ്രകാരം അഞ്ചുകൊല്ലം വീതം കഠിനതടവും 10,000 രൂപ വീതം പിഴയുമാണ് വിധിച്ചതെങ്കിലും തടവ് ഒന്നിച്ചനുഭവിച്ചാൽ മതി. മാതാവിന് 371ാം വകുപ്പ് (അടിമയാക്കി വിൽക്കുക) പ്ര0കാരമാണ് ശിക്ഷ.
14 വർഷത്തിനു ശേഷം വിധി
കോഴിക്കോട്: 14 വർഷംനീണ്ട നിയമപോരാട്ടത്തിനൊടുവിലാണ്ചൊ വ്വാഴ്ച കോടതി വിധി പറഞ്ഞത്. 2009 ജനുവരിയിൽ ഡിവൈ.എസ്.പി സി.ടി. ടോം അന്തിമ റിപ്പോർട്ട് നൽകിയ കേസിലാണ് ഇപ്പോൾ വിധി. പെൺകുട്ടി കോടതിയിൽ നൽകിയ മൊഴികളാണ് കേസിൽ നിർണായകമായത്. പീഡനം കാരണം സഹികെട്ട് പിതാവിനടുത്തെത്തിയ കുട്ടിയെ അദ്ദേഹം കോഴിക്കോട് അന്വേഷി ഷോർട്ട് സ്റ്റേ ഹോമിലാക്കി. കുട്ടി തുടർന്ന് ജില്ല പൊലീസ് സൂപ്രണ്ടിന് നൽകിയ പരാതി മുക്കം പൊലീസിന് കൈമാറുകയായിരുന്നു.
ഇരയുടെ മൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തി. ഊട്ടി, ഗുണ്ടൽപേട്ട തുടങ്ങി വിവിധയിടങ്ങളിൽ ഹോട്ടലുകളിലും റിസോർട്ടിലും വീടുകളിലും 2007-08 കാലത്ത് പീഡിപ്പിച്ചതായാണ് മൊഴി. പിന്നീട് നിർധന വിദ്യാർഥികൾക്കുള്ള മഹിള സമഖ്യയുടെയും നിർഭയയുടെയും സംരക്ഷണത്തിൽ കഴിഞ്ഞ കുട്ടി അവിടെ നിന്നെത്തിയാണ് കോടതിയിൽ മൊഴി നൽകിയത്.
വിചാരണവേളയിൽ, താൻ ഷോർട്ട് സ്റ്റേ ഹോമിൽ തടവിലെന്നോണം കഴിയുന്നതും പ്രതികൾ ജാമ്യത്തിൽ നാട്ടിലിറങ്ങി നടക്കുന്നതും പെൺകുട്ടി പരാമർശിച്ചിരുന്നു. മൊത്തം 10 പ്രതികളുള്ള കേസിൽ എട്ടും പത്തും പ്രതികളുടെ കാര്യത്തിൽ പെൺകുട്ടിക്ക് വ്യക്തമായി മൊഴി നൽകാനാവാത്തതാണ് അവരെ വിട്ടയക്കാൻ കാരണം. അന്വേഷണ ഉദ്യോഗസ്ഥനെയും പ്രോസിക്യൂട്ടറെയുമടക്കം പലതവണ മാറ്റുകയും പ്രതികൾക്കായി ഉന്നത ഇടപെടൽ നടന്നുവെന്ന് ആരോപണമുയരുകയും ചെയ്തിരുന്നു. കേസ് പെട്ടെന്ന് തീർപ്പാക്കണമെന്ന ഹൈകോടതി നിർദേശത്തെ തുടർന്ന് അന്ന് പോക്സോ കോടതിയിൽ ജഡ്ജിയില്ലാത്തതിനാലാണ് ഫാസ്റ്റ് ട്രാക് കോടതിയിൽ വിചാരണ തുടങ്ങിയത്. പോക്സോ കോടതിയിൽ തെളിവെടുപ്പ് പുനരാരംഭിച്ചപ്പോൾ കേസ് അങ്ങോട്ട് മാറ്റാൻ തീരുമാനമായി. എന്നാൽ സാക്ഷിവിസ്താരം തുടങ്ങിയ ഫാസ്റ്റ് ട്രാക് കോടതിയിൽതന്നെ വിചാരണ തുടരണമെന്ന് സ്പെഷൽ പ്രോസിക്യൂട്ടർ പി. രാജീവ് ജില്ല കോടതിയിൽ അപേക്ഷ നൽകുകയായിരുന്നു. കോടതിയുടെ അനുമതിയോടെയാണ് കേസ് ഫാസ്റ്റ്ട്രാക് കോടതിയിൽ തുടർന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.