അമ്മയും കാമുകനും ചേർന്ന് ഒന്നര വയസുകാരിയെ പൊള്ളലേൽപിച്ച സംഭവം: ചൈൽഡ് ലൈൻ കേസെടുത്തു
text_fieldsകൊച്ചി: ഒന്നര വയസ്സുകാരിയെ അമ്മയും കാമുകനും ചേർന്ന് പൊള്ളലേൽപിച്ച സംഭവത്തിൽ ചൈൽഡ് ലൈൻ കേസെടുത്തു. ഫോര്‍ട്ട്കൊച്ചി സ്വദേശികളായ അനൂപ്^സൈറാബാനു ദമ്പതികളുടെ കുഞ്ഞിനാണ് പൊള്ളലേറ്റത്. കരുവേലിപ്പടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ ഇവരെ പരിക്ക് ഗുരുതരമായതിനാല്‍ എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കുട്ടി പീഡിയാട്രിക് വിഭാഗത്തില്‍ ചികിത്സയിലാണ്. കുട്ടിയുടെ ദേഹത്തും മുഖത്തും പൊള്ളലേറ്റ പാടുകളുണ്ട്. കീഴ്ചുണ്ട് രണ്ടായി മുറിഞ്ഞ നിലയിലാണ്. കാലിെൻറ കുഴയുടെ ഭാഗത്തും പാടുകളുണ്ട്. തോളെല്ലിന് പൊട്ടലുള്ളതിനാൽ വിദഗ്ധ ചികിത്സ നൽകി.
അനൂപ് ഫോർട്ട്കൊച്ചി പൊലീസിൽ പരാതി നൽകി. ഭാര്യയും കാമുകനും ചേർന്നാണ് കുഞ്ഞിനെ ഉപദ്രവിച്ചതെന്നാണ് ആരോപണം. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട കോഴിക്കോട് സ്വദേശിയാണ് കാമുകൻ. ജൂൺ 22ന് കുടുംബശ്രീ യോഗത്തിന് പോവുകയാണെന്ന വ്യാജേന കുഞ്ഞിനെയുംകൊണ്ട് സൈറാബാനു വീട് വിട്ടിറങ്ങുകയായിരുന്നു. ഇരുവരെയും കാണാതായതിനെത്തുടർന്ന് അനൂപ് പള്ളുരുത്തി പൊലീസിൽ പരാതി നൽകി. അന്വേഷണത്തിൽ സൈറയും കുഞ്ഞും കോഴിക്കോട്ടുണ്ടെന്ന് കണ്ടെത്തി. തുടർന്ന് ഇവരെ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. കോടതി നിർദേശാനുസരണം കഴിഞ്ഞ ഒന്നിന് പുലർച്ച കുട്ടിയെ മുത്തച്ഛെൻറയടുത്ത് എത്തിച്ചപ്പോഴാണ് മർദനത്തിെൻറ പാടുകൾ കണ്ടതെന്ന് അനൂപ് പറഞ്ഞു.
കുട്ടി അനൂപിെൻറയും ബന്ധുക്കളുടെയും സംരക്ഷണത്തിലാണെന്നും തുടരന്വേഷണം നടക്കുകയാണെന്നും ചൈൽഡ് ലൈൻ പ്രവർത്തകൻ നിരേഷ് പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. നിയമപ്രകാരം അനൂപും സൈറാബാനുവും വിവാഹമോചനം നേടിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.