വ്യാജേരഖ ചമച്ച് ആനുകൂല്യം: സെൻകുമാറിനെതിരെ കേസ്
text_fieldsതിരുവനന്തപുരം: അവധി അപേക്ഷക്കൊപ്പം വ്യാജ മെഡിക്കൽസർട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന പരാതിയിൽ മുൻ ഡി.ജി.പി ടി.പി. സെൻകുമാറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു. മ്യൂസിയം പൊലീസാണ് എഫ്.െഎ.ആർ രജിസ്റ്റർ ചെയ്ത്. ഇൗ സർക്കാർ അധികാരത്തിൽ വന്നതിനെ തുടർന്ന് പൊലീസ് മേധാവി സ്ഥാനത്തുനിന്ന് സെൻകുമാറിനെ മാറ്റിയിരുന്നു.
എട്ടുമാസത്തോളം അവധിയിലായിരുന്ന സെൻകുമാർ സർവിസിൽ തിരികെ പ്രവേശിച്ചപ്പോൾ ആയുർവേദ ചികിത്സയിലായിരുെന്നന്ന് തെളിയിക്കുന്ന ഡോക്ടറുടെ സർട്ടിഫിക്കറ്റാണ് ഹാജരാക്കിയത്. എന്നാൽ, ഇൗ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന പരാതി ഉയർന്നു. തുടർന്ന് വിജിലൻസ് അന്വേഷണത്തിന് ചീഫ് സെക്രട്ടറി നിർദേശം നൽകി. വിജിലൻസ് ആരോപണം ശരിെവക്കുന്ന നിലപാടാണ് കൈക്കൊണ്ടത്. വ്യാജരേഖ ചമച്ചതിന് പൊലീസിന് കേസെടുക്കാമെന്ന നിയമോപദേശവും വിജിലൻസ് സർക്കാറിന് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.