റോഡ് നിർമാണം തടസപ്പെടുത്തി: ഷാനിമോൾ ഉസ്മാനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
text_fieldsഅരൂർ: അരൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാനെതിരെ ജാമ്യമില്ല കേസ്. എരമല്ലൂര്‍-എഴുപുന്ന റോഡ് അറ്റകുറ്റപ്പണി തടസ്സപ്പെടുത്തിയതിനാണ് അരൂര്‍ പൊലീസ് കേസെടുത്തത്. അസിസ്റ്റൻറ് എക്‌സിക്യൂട്ടിവ് എന്‍ജിനീയറാണ് ഷാനിമോള്‍ക്കെതിരെ പരാതി നല്‍കിയത്. എന്നാല്‍, തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ ആക്ഷേപം.
സെപ്റ്റംബര്‍ 27ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. എരമല്ലൂര്‍-എഴുപുന്ന റോഡ് പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നുവെന്ന പരാതിയെത്തുടര്‍ന്ന് അറ്റകുറ്റപ്പണിക്ക് എത്തിയതായിരുന്നു ഉദ്യോഗസ്ഥര്‍. എന്നാല്‍, പെരുമാറ്റച്ചട്ടം നിലവില്‍വന്നതിനുശേഷമുള്ള റോഡ് അറ്റകുറ്റപ്പണി വോട്ട് പിടിക്കാനുള്ള തന്ത്രമാണെന്ന് പറഞ്ഞാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടസ്സപ്പെടുത്തിയത്. തുടര്‍ന്ന് അവിടെയെത്തിയ ഷാനിമോള്‍ ഉസ്മാന്‍, പെരുമാറ്റച്ചട്ടം ലംഘിച്ചുള്ള ഒരു പ്രവര്‍ത്തനവും നടക്കില്ലെന്നും ഒരു കല്ലുപോലും ഇടാന്‍ സമ്മതിക്കില്ലെന്നും പറഞ്ഞു.
പ്രതിഷേധത്തെതുടര്‍ന്ന് ഉദ്യോഗസ്ഥര്‍ മടങ്ങിപ്പോയെങ്കിലും പിന്നീട് ജില്ല പൊലീസ് മേധാവിക്ക് അസിസ്റ്റൻറ് എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ പരാതി നല്‍കുകയായിരുന്നു. പൊതുമരാമത്ത് വകുപ്പിെൻറ പ്രവൃത്തി തടസ്സപ്പെടുത്തിയെന്നാണ് കേസ്. ഷാനിമോള്‍ക്കൊപ്പം അഞ്ച് കോണ്‍ഗ്രസ് നേതാക്കള്‍ക്കും കണ്ടാലറിയാവുന്ന മറ്റു പ്രവര്‍ത്തകര്‍ക്കുമെതിരെയാണ് കേസ്. കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് കോണ്‍ഗ്രസ് നേതാവ് എ.എ. ഷുക്കൂര്‍ പറഞ്ഞു.
ഷാനിമോൾ ഉസ്മാനെതിരായ കേസ്: തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകിയെന്ന് പി.ടി. തോമസ്
ചേർത്തല: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അരൂർ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് റോഡ് നിർമിക്കുന്നത് ചോദ്യംചെയ്ത യു.ഡി.എഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തതിനെതിരെ തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകിയതായി പി.ടി. തോമസ് എം.എൽ.എ.
വകുപ്പുമന്ത്രിമാരടക്കം ഭരണസ്വാധീനം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. റോഡുകൾ ടെൻഡർ നടപടിപോലും നടത്താതെ കരാറുകാരെക്കൊണ്ട് നിർമാണം നടത്തുകയാണ്. അർധരാത്രി യന്ത്രങ്ങൾ ഉപയോഗിച്ച് റോഡുകൾ പൊളിച്ച് പുനർനിർമിക്കുന്ന പ്രവർത്തനങ്ങളാണ് നടത്തുന്നത്. ഇതേക്കുറിച്ച് അന്വേഷിച്ചതിെൻറ പേരിലാണ് സ്ഥാനാർഥിയുടെ പേരിൽ ജാമമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തത്. ഇത് പ്രതിഷേധാർഹമാണ്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു സ്ഥാനാർഥിയുടെ പേരിൽ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുക്കുന്നത്. ഈ കേസിൽ സ്ഥാനാർഥി ജാമ്യമെടുക്കില്ലെന്നും ജയിലിൽ കിടന്ന് തെരഞ്ഞെടുപ്പിനെ നേരിടുമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
സർക്കാർ നടപടിക്കെതിരെ വെള്ളിയാഴ്ച നിയോജക മണ്ഡലത്തിലെ 18 മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിക്കും. കലക്ടറേറ്റിലെയും താലൂക്ക് ഓഫിസിലെയും ഉദ്യോഗസ്ഥരെ ഉപയോഗിച്ച് മണ്ഡലത്തിലെ വീടുകളിൽ കയറി ആനുകൂല്യങ്ങൾ നൽകുമെന്ന് വാഗ്ദാനം നൽകുകയാണ്. ധന, പൊതുമരാമത്ത്, മത്സ്യ, വിദ്യാഭ്യാസ, ഭക്ഷ്യ മന്ത്രിമാർ മണ്ഡലത്തിൽ ഭരണസ്വാധീനം ഉപയോഗിച്ച് ഉദ്യോഗസ്ഥരെക്കൊണ്ടാണ് തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് പ്രവർത്തനം നടത്തുന്നത്. പ്രളയദുരിതാശ്വാസത്തിെൻറ കണക്കെടുപ്പും ലൈഫ് മിഷൻ പ്രകാരം വീട് വാഗ്ദാനവുമടക്കം നടത്തുകയാണ്. സി.പി.എം വർഗീയരാഷ്ട്രീയമാണ് കളിക്കുന്നത്. ജാതിയും ഉപജാതിയും വർണവും വർഗവും പറയാതെ രാഷ്ട്രീയം പറഞ്ഞ് വോട്ട് പിടിക്കാനുള്ള ആർജവം കാണിക്കണമെന്ന് അദ്ദേഹം ആവശ്യെപ്പട്ടു.
അരൂരിലെ വിമതസ്ഥാനാർഥിക്ക് കോൺഗ്രസുമായി ബന്ധമില്ല. ഇതിനുപിന്നിൽ സി.പി.എമ്മിെൻറ കൈകളാണ്. സമൂഹമാധ്യമങ്ങളിലൂടെ സ്ഥാനാർഥിയെ വ്യക്തിഹത്യ ചെയ്യുന്ന പ്രചാരണം നടത്തുന്നു. ഇത് രാഷ്ട്രീയ പാപ്പരത്തമാണ്. പരാജയഭീതി പൂണ്ടാണ് ഇവർ ഇത്തരത്തിൽ പ്രവർത്തിക്കുന്നതെന്നും വിമതസ്ഥാനാർഥി യു.ഡി.എഫിന് ഭീഷണിയല്ലെന്നും പി.ടി. തോമസ് പറഞ്ഞു.വാർത്തസമ്മേളനത്തിൽ ഡി.സി.സി പ്രസിഡൻറ് എം. ലിജു, യു.ഡി.എഫ് ചെയർമാൻ പി.കെ. ഫസലുദ്ദീൻ, കൺവീനർമാരായ ദിലീപ് കണ്ണാടൻ, കെ. ഉമേശൻ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.