ഗുരുപാദപൂജ: ന്യൂനപക്ഷ കമീഷൻ സ്വമേധയാ കേസെടുത്തു
text_fieldsതൃശൂർ: ചേർപ്പ് സി.എൻ.എൻ ഗേൾസ് സ്കൂളിൽ നടന്ന ‘ഗുരുപാദപൂജ’യെക്കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന ന്യൂനപക്ഷ കമീഷൻ ഉത്തരവിട്ടു. വിഷയത്തിൽ കമീഷൻ സ്വമേധയാ കേസെടുത്തു. പൊതുവിദ്യാഭ്യാസ ഡയറക്ടറോടും തൃശൂർ ജില്ല പൊലീസ് മേധാവിയോടും വിദ്യാഭ്യാസ ഉപ ഡയറക്ടറോടും അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോർട്ട് കിട്ടിയാൽ നടപടി സ്വീകരിക്കുമെന്ന് കമീഷൻ ചെയർമാൻ പി.കെ. ഹനീഫ അറിയിച്ചു.
വിവിധ മതസ്ഥരായ കുട്ടികൾ പഠിക്കുന്ന സ്കൂളിൽ വിദ്യാർഥികളെക്കൊണ്ട് മതാചാര പ്രകാരം അധ്യാപകരുടെ പാദപൂജ ചെയ്യിപ്പിച്ചുവെന്ന പത്രവാർത്തകളുെട അടിസ്ഥാനത്തിലാണ് സ്വമേധയാ കേസെടുത്തെതന്ന് കമീഷൻ വാർത്തകുറിപ്പിൽ അറിയിച്ചു.
അതിനിടെ, മറ്റൊരു പരിപാടിക്ക് നൽകിയ അനുമതിയെ ചേർപ്പ് സ്കൂളിൽ നടന്നതായി പറയുന്ന നിർബന്ധിത ഗുരുപാദ പൂജക്കുള്ള അനുമതിയായി ചിത്രീകരിച്ച് ചിലർ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുകയാണെന്ന വിശദീകരണവുമായി പൊതുവിദ്യാഭ്യാസ വകുപ്പ് രംഗത്തു വന്നു. ചേർപ്പ് സ്കൂളിൽ നടന്നത് പൊതുവിദ്യാഭ്യാസ വകുപ്പിെൻറ അനുമതിയോടെയാണെന്ന പ്രചാരണം വാസ്തവവിരുദ്ധമാണെന്ന് ഡി.പി.െഎ വാർത്തകുറിപ്പിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.