നാദാപുരത്ത് കാറിനുള്ളിൽ പടക്കം പൊട്ടിത്തെറിച്ച സംഭവത്തിൽ കേസെടുത്തു
text_fieldsനാദാപുരം: കോഴിക്കോട് നാദാപുരത്ത് കാറിനുള്ളിൽ പടക്കം പൊട്ടിത്തെറിച്ച് യുവാക്കൾക്ക് പരിക്കേറ്റ സംഭവത്തിൽ പൊലീസ് കേസെടുത്തു. ഗുരുതരമായി പരിക്കേറ്റ പൂവുള്ളതിൽ ഷഹറാസ് (33), പൂവുള്ളതിൽ റയീസ് (26) എന്നിവർക്കതിരെയാണ് നാദാപുരം പൊലീസ് കേസെടുത്തത്. 10 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയത്.
പൊതുജനങ്ങളുടെ ജീവനും സ്വത്തിനും നാശനഷ്ടം ഉണ്ടാക്കുന്ന വിധം കാറിൽ സ്ഫോടക വസ്തുക്കൾ കൊണ്ടുവന്ന് പൊട്ടിച്ചു എന്നാണ് യുവാക്കൾക്കെതിരെയുള്ള കേസ്. ഗുരുതരമായി പരിക്കേറ്റ ഷഹറാസിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിൽസക്ക് ശേഷം കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാറിൽ നിന്ന് ഉഗ്രശേഷിയുള്ള കൂടുതൽ പടക്കങ്ങൾ പൊലീസ് കണ്ടെത്തി.
കാറിന്‍റെ പിൻസീറ്റിലാണ് സ്ഫോടനം നടന്നത്. സ്‌ഫോടനത്തെ തുടർന്ന് കാറിന് കേടുപാട് സംഭവിച്ചു. കാറിൽ പയ്യോളി, നാദാപുരം ബോംബ് സ്ക്വാഡുകൾ പരിശോധന നടത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.