െഎ.എസ് കേസ്: റിയാസ് അഞ്ചുദിവസം എൻ.െഎ.എ കസ്റ്റഡിയിൽ
text_fieldsകൊച്ചി: കാസർകോട് െഎ.എസ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പാലക്കാട് കൊല്ലേങ്ക ാട് സ്വദേശി റിയാസ് അബൂബക്കറിനെ അഞ്ച് ദിവസത്തേക്ക് എൻ.െഎ.എ കസ്റ്റഡിയിൽ വിട്ടു. വിദേ ശത്തുള്ള െഎ.എസ് ഏജൻറുമാരുടെ നിർദേശപ്രകാരം കേരളത്തിൽ ചാവേറാക്രമണം നടത്താൻ പദ ്ധതിയിട്ടതായും ഇത് നടപ്പാക്കാൻ റിയാസ് അബൂബക്കറിനെ ചുമതലപ്പെടുത്തിയതായും കസ്റ്റഡി അപേക്ഷ പരിഗണിക്കവെ എൻ.െഎ.എ എറണാകുളം പ്രത്യേക കോടതിയിൽ ബോധിപ്പിച്ചു. കൂടുതൽ വിവരങ്ങൾ പുറത്തുകൊണ്ടുവരാൻ പ്രതിയെ കസ്റ്റഡിയിൽ ചോദ്യംചെയ്യേണ്ടത് അനിവാര്യമാണെന്നും എൻ.െഎ.എ പറഞ്ഞു.
അതേസമയം, റിയാസ് അബൂബക്കറിന് വിദേശത്തുള്ള െഎ.എസ് ശൃംഖലയുമായി ഒരു ബന്ധവുമില്ലെന്നും അഞ്ചുദിവസം കസ്റ്റഡിയിൽ ചോദ്യംചെയ്യേണ്ട ആവശ്യവുമില്ലെന്നും അഭിഭാഷകൻ ബോധിപ്പിച്ചു. ഇരുവാദവും കേട്ട ജഡ്ജി കെ. സത്യൻ വെള്ളിയാഴ്ച വൈകീട്ട് മൂന്ന് വരെ അഞ്ചുദിവസത്തെ കസ്റ്റഡി അനുവദിച്ചു. വൈകീട്ട് എറണാകുളം ജനറൽ ആശുപത്രിയിൽ മെഡിക്കൽ പരിശോധനക്ക് ശേഷം പ്രതിയെ കൊച്ചിയിലെ എൻ.െഎ.എ ഒാഫിസിലേക്ക് െകാണ്ടുപോയി. അടുത്ത ദിവസങ്ങളിൽ എൻ.െഎ.എ സംഘം പ്രതിയുമായി പാലക്കാേട്ടക്കും കോയമ്പത്തൂരിലേക്കും പോകും. അതിനിടെ, കേസിലുൾപ്പെട്ട കൊല്ലം സ്വദേശിയുടെ വിവരങ്ങളും എൻ.െഎ.എ കോടതിയിൽ ബോധിപ്പിച്ചു.
െകാല്ലം ചങ്ങംകുളങ്ങര സ്വദേശി മുഹമ്മദ് ഫൈസൽ ഹമീദ് എന്ന അബൂ മർവാൻ അൽ ഹിന്ദിയെക്കുറിച്ച വിവരങ്ങളാണ് വെളിപ്പെടുത്തിയത്. ഖത്തറിലുള്ള ഇയാളെ നാട്ടിലെത്തിക്കാൻ നടപടി ആരംഭിച്ചിട്ടുണ്ട്. കാസർകോടും പാലക്കാട്ടും നടന്ന പരിശോധനക്ക് പിന്നാലെ കാസർകോട് സ്വദേശികളായ അഹമ്മദ് അറഫാത്തിനെയും അബൂബക്കർ സിദ്ദീഖിനെയും നേരത്തേ കേസിൽ പ്രതിചേർത്തിരുന്നു. എന്നാൽ, ഇവരെ അറസ്റ്റ് ചെയ്തിരുന്നില്ല.
ഇവരുടെ വീടുകളിൽനിന്ന് പിടികൂടിയ മൊബൈൽ ഫോൺ അടക്കം കൂടുതൽ പരിശോധനക്ക് അയക്കാനുള്ള തയാറെടുപ്പിലാണ് എൻ.െഎ.എ. െഎ.എസിൽ ചേർന്നതായി സംശയിക്കുന്ന കാസർകോട് സ്വദേശി അബ്ദുൽ റാഷിദ് അബ്ദുല്ല, കോഴിക്കോട് സ്വദേശികളായ അഷ്ഫാഖ് മജീദ്, അബ്ദുൽ ഖയ്യൂം എന്നിവരുടെ പ്രചോദനത്താലാണ് റിയാസ് ചാവേറാകാൻ സന്നദ്ധനായതെന്നും എൻ.െഎ.എ കണ്ടെത്തിയിരുന്നു. 2015ലാണ് കാസർകോട്, പാലക്കാട് ജില്ലകളിൽനിന്ന് 15ഒാളം പേർ രാജ്യം വിട്ടത്. െഎ.എസിൽ ചേർന്ന ഇവരിൽ എട്ടുപേർ സിറിയ, അഫ്ഗാനിസ്താൻ എന്നിവിടങ്ങളിലെ ആക്രമണത്തിൽ െകാല്ലപ്പെട്ടതായാണ് എൻ.െഎ.എക്ക് ലഭിച്ച വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.