െഎ.എസ് കേസ്: ചോദ്യം ചെയ്യലിനുശേഷം ഫ്രഞ്ച് സംഘം മടങ്ങി
text_fieldsകൊച്ചി: ഐ.എസ് കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനുശേഷം ഫ്രഞ്ച് സംഘം മടങ്ങി. വിയ്യൂ ർ സെൻട്രൽ ജയിലിൽ കഴിയുന്ന കനകമല െഎ.എസ് കേസ് പ്രതി സുബഹാനി ഹാജാ മൊയ്തീെൻറ ര ണ്ടുദിവസത്തെ ചോദ്യം ചെയ്യൽ പൂർത്തിയാക്കിയാണ് പാരിസ് ആക്രമണക്കേസ് അന്വേഷിക്കു ന്ന ഫ്രഞ്ച് സംഘം ഡൽഹിക്ക് തിരിച്ചത്.
എൻ.െഎ.എ കേന്ദ്ര ഒാഫിസുമായി ബന്ധപ്പെട്ട ചർ ച്ചകൾക്കുശേഷം സംഘം പാരിസിലേക്ക് മടങ്ങും. വെള്ളിയാഴ്ച വൈകീട്ടുവരെയാണ് സംഘത്തി ന് സുബഹാനിയെ ചോദ്യം ചെയ്യാൻ കോടതി അനുമതി നൽകിയിരുന്നതെങ്കിലും വ്യാഴാഴ്ചതന്നെ ചോദ്യം ചെയ്യൽ അവസാനിപ്പിച്ചു.
വെള്ളിയാഴ്ച രാവിലെ തിരിച്ച് പോകുന്നതിനുമുമ്പ് കൊച്ചി എൻ.െഎ.എ സ്റ്റേഷനിലെ ഉദ്യോഗസ്ഥരുമായി സംഘം കൂടിക്കാഴ്ച നടത്തി. എൻ.െഎ.എക്ക് നേരേത്ത സുബഹാനി നൽകിയ മൊഴിയുടെ വിശദാംശങ്ങൾ എൻ.െഎ.എ ഫ്രഞ്ച് അധികൃതർക്ക് കൈമാറി. എന്നാൽ, സുബഹാനി ഫ്രഞ്ച് സംഘത്തിന് ജയിലിൽ നൽകിയ മൊഴിയുടെ വിശദാംശങ്ങൾ എൻ.െഎ.എ പുറത്തുവിട്ടിട്ടില്ല.
അതിനിടെ, പാരിസ് ആക്രമണക്കേസുമായി ബന്ധപ്പെട്ട് ഫ്രാൻസിലെ ജയിലിൽ കഴിയുന്ന പാകിസ്താൻ സ്വദേശിയെ ചോദ്യംചെയ്യാനുള്ള നടപടി എൻ.െഎ.എ െകാച്ചി യൂനിറ്റും ആരംഭിച്ചിട്ടുണ്ട്. പാകിസ്താൻ സ്വദേശി മുഹമ്മദ് ഉസ്മാൻ ഗനിയെ ചോദ്യം ചെയ്യാനാണ് അനുമതി തേടിയിരിക്കുന്നത്.
െഎ.എസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ, ഇന്ത്യക്കാർ െഎ.എസിൽ എത്തിപ്പെട്ടതിെൻറ വിശദാംശങ്ങൾ തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കാനാണ് ഇൗ ചോദ്യം ചെയ്യൽ. െഎ.എസ് കേസുമായി ബന്ധപ്പെട്ട് എൻ.െഎ.എ സംഘം നേരത്തേ രണ്ടുതവണ പാരിസ് സന്ദർശനം നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.