വളപട്ടണം െഎ.എസ് കേസ്: വിചാരണ നടപടി തുടങ്ങി
text_fieldsകൊച്ചി: കണ്ണൂര്‍ വളപട്ടണം െഎ.എസ് കേസിൽ വിചാരണ നടപടികൾ ആരംഭിച്ചു. എൻ.െഎ.എ നേരത ്തേ കുറ്റപത്രം നൽകിയ മൂന്ന് പ്രതികൾക്കെതിരെയാണ് എറണാകുളം പ്രത്യേക എൻ.െഎ.എ കോട തി മുമ്പാകെ വിചാരണ ആരംഭിച്ചത്.
ചക്കരക്കല്ല് മുണ്ടേരി ബൈത്തുല്‍ ഫര്‍സാനയില്‍ മിഥ ിലാജ് (26), വളപട്ടണം ചെക്കികുളം പണ്ടാര വളപ്പില്‍ വീട്ടില്‍ കെ.വി. അബ്ദുല്‍ റസാഖ് (24), തലശ ്ശേരി ചിറക്കര കുഴിപ്പങ്ങാട് തൗഫീഖില്‍ യു.കെ. ഹംസ (57) എന്നിവരാണ് വിചാരണ നേരിടുന്ന പ്രതികൾ. കണ്ണൂരിലെ വിവിധ ഭാഗങ്ങളില്‍നിന്നായി 15ലേറെ പേര് ഐ.എസില്‍ ചേര്‍ന്നെന്ന വിവരത്തെത്തുടര്‍ന്നാണ് ആദ്യം വളപട്ടണം പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. കേസിൽ മാപ്പുസാക്ഷിയാക്കിയ എം.വി. റാഷിദിനെയാണ് ആദ്യ സാക്ഷിയായി തിങ്കളാഴ്ച വിസ്തരിച്ചത്.
ബുധനാഴ്ച മറ്റൊരു സാക്ഷിയെ വിസ്തരിക്കും. റാഷിദിനെ കൂടാതെ, മാപ്പുസാക്ഷിയായ മനാഫ് റഹ്മാനെയും അടുത്ത ദിവസം വിസ്തരിക്കും. ആകെ 120പേരെയാണ് എൻ.െഎ.എ സാക്ഷിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
കേസിെൻറ ഗൗരവം കണക്കിലെടുത്ത് തിങ്കളാഴ്ച സാക്ഷി വിസ്താരം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് കോടതി വിചാരണ നടപടികൾ രഹസ്യമായിരിക്കുമെന്ന് പ്രഖ്യാപിച്ചു. കേസിലെ മറ്റൊരു പ്രതിയായ ചെക്കികുളം അബ്ദുൽ ഖയ്യൂം ഇപ്പോഴും ഒളിവിലാണ്. ഇയാൾ സിറിയയിലേക്ക് കടന്നതായാണ് എൻ.െഎ.എ അധികൃതർ നൽകുന്ന വിശദീകരണം.
പ്രതികൾക്കെതിരെ യു.എ.പി.എ പ്രകാരമുള്ള വിവിധ കുറ്റങ്ങളും ഗൂഢാലോച ന കുറ്റവുമാണ് ചുമത്തിയിരുന്നത്. പ്രതികളായ മിഥിലാജ്, റസാഖ്, ഹംസ എന്നിവർ 2016 മുതൽ ഗൂഢാലോചന നടത്തിയതായാണ് എൻ.െഎ.എയുടെ ആരോപണം. ഐ.എസിനുവേണ്ടി പോരാടാൻ സിറിയയിലേക്ക് സ്വയം പോവാനും യുവാക്കളെ കടത്താനുമായിരുന്നത്രേ ഇവരുടെ നീക്കം. ഐ.എസിനുവേണ്ടി പോരാടാനുള്ള പദ്ധതി നടപ്പാക്കാനുള്ള പണം ശേഖരിക്കാൻ ഇവർ ഇറാൻ വഴി തുർക്കിയിലെത്തിയിരുന്നു. അവിടെനിന്നും സിറിയയിലേക്ക് കടക്കാനായിരുന്നു പദ്ധതി. എന്നാൽ, മിഥിലാജിനെയും റസാഖിനെയും അവിടെവെച്ച് പിടികൂടി ഇന്ത്യയിലേക്ക് നാട് കടത്തുകയായിരുന്നു.
െഎ.എസ് ആശയങ്ങൾ പ്രചരിപ്പിച്ചെന്ന കുറ്റമാണ് പ്രധാനമായും ഹംസക്കെതിരെയുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.