പിണറായിക്ക് വധഭീഷണി: ആർ.എസ്.എസ് നേതാവിനെതിരെ കേസെടുക്കണമെന്ന് കോടിയേരി
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വധഭീഷണി മുഴക്കിയ ആർ.എസ്.എസ് നേതാവിനെതിരെ കേസെടുക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കേരള പൊലീസിനു തന്നെ കേസ് രജിസ്റ്റർ ചെയ്യാമെന്നും യു.എ.പി.എ ചുമത്തുന്നതിനെകുറിച്ച് പരിശോധിക്കണെമന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കേരള ബജറ്റിൻറ രഹസ്യസ്വഭാവം ചോർന്നിട്ടില്ല. സംഭവിച്ചത് സ്റ്റാഫിെൻറ ഭാഗത്തു നിന്നുണ്ടായ അമിതാവേശം മാത്രമാണ്. മാധ്യമങ്ങൾക്കായി തയാറാക്കിയ റിപ്പോർട്ടാണ് പുറത്ത് വന്നതെന്നും കോടിയേരി പറഞ്ഞു. സംഭവത്തിെൻറ ഉത്തരവാദികൾക്കെതിരെ ഇന്നലെ തന്നെ നടപടി എടുത്തു. ബജറ്റ് വീണ്ടും അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സർക്കാറിനെ അസ്ഥിരെപ്പടുത്താനാണ് കോൺഗ്രസിെൻറയും ബി.ജെ.പിയുടെയും ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരള സി.പി.എമ്മിെൻറ ചരിത്രം തയാറാക്കണെമന്ന് ആലപ്പുഴയിൽ ചേർന്ന സി.പി.എം സംസ്ഥാന സമ്മേളനം തീരുമാനിച്ചിരുന്നു. ജനപങ്കാളിത്തത്തോടു കൂടിയുള്ള ചരിത്രരചന നടത്താനാണ് തീരുമാനം. അതിെൻറ നടപടികൾ തുടങ്ങിക്കഴിഞ്ഞു. പ്രാദേശിക തലത്തിലെ ചരിത്രങ്ങൾ പോലും പുറത്തു കൊണ്ടുവരുന്ന തരത്തിലായിരിക്കും ചരിത്രരചന. 2017 നവംബർ ഏഴിന് ആദ്യ വോള്യം പുറത്തിറങ്ങുന്ന തരത്തിൽ അഞ്ച് വോള്യങ്ങളായാണ് ചരിത്രരചനക്ക് തുടക്കം കുറിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.