െഎ.എസ് കേസുകൾ: കുറ്റപത്രം നൽകാനാവാതെ അന്വേഷണ സംഘം
text_fieldsകൊച്ചി: സംസ്ഥാനത്ത് ഏറെ വിവാദമായ ഇസ്ലാമിക് സ്റ്റേറ്റ് റിക്രൂട്ട്മെൻറ് കേസുകളിൽ മിക്കതിലും കുറ്റപത്രം നൽകാനാവാതെ അന്വേഷണ സംഘം. സമയത്ത് കുറ്റപത്രം നൽകാത്തതിനാൽ സ്വാഭാവികമായി ജാമ്യം ലഭിക്കാവുന്ന പ്രതികളെ, വ്യവസ്ഥകൾ പാലിച്ച് ജാമ്യത്തിലെടുക്കാനും ആളില്ല. ജാമ്യം ലഭിച്ചിട്ടും ഒന്നര മാസം തടവിൽ കഴിയേണ്ടിവന്ന െഎ.എസ് കേസ് പ്രതിക്ക് ഒടുവിൽ മഹാരാഷ്ട്രയിലെ സംഘടനയാണ് തുണയായത്. ഇത്തരം കേസുകൾ കൈകാര്യംചെയ്യുന്ന ദേശീയ അന്വേഷണ ഏജൻസി (എൻ.െഎ.എ) രജിസ്റ്റർ ചെയ്ത കേസുകൾ പരിഗണിക്കുന്നതിന് സംസ്ഥാനത്ത് എറണാകുളത്താണ് പ്രത്യേക കോടതി പ്രവർത്തിക്കുന്നത്. ഇൗ കോടതിയിൽ െഎ.എസ് റിക്രൂട്ട്മെൻറുമായി ബന്ധപ്പെട്ട് നാല് കേസുകളാണുള്ളത്.
ഏതാനും യുവാക്കൾ െഎ.എസിൽ ചേർന്നു എന്ന ആരോപണവുമായി 2016 ജൂലൈ 9ന് പാലക്കാട് െഎ.എസ് കേസും ജൂലൈ 10ന് കാസർകോട് െഎ.എസ് കേസും ജൂലൈ 16ന് പാലാരിവട്ടം െഎ.എസ് കേസും രജിസ്റ്റർ ചെയ്തു. കൂടാതെ, രാജ്യത്തിനെതിരെ യുദ്ധം ചെയ്യുക എന്ന ലക്ഷ്യവുമായി കേരളത്തിലെയും തമിഴ്നാട്ടിലെയും യുവാക്കൾ യോഗം ചേർന്ന് ഗൂഢാലോചന നടത്തിയെന്ന ആരോപണവുമായി ഒക്ടോബർ 10ന് ഉമർ അൽഹിന്ദി മൊഡ്യൂൾ കേസും രജിസ്റ്റർ ചെയ്തു. ഇതിൽ കാസർകോട് െഎ.എസ് കേസിൽ മാത്രമാണ് കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്.
െഎ.എസ്. കേസുകളിൽ യു.എ.പി.എ കൂടി ചുമത്തിയിട്ടുണ്ട്. അതിനാൽ, ഇതിലെ പ്രതികളെ 180 ദിവസംവരെ വിചാരണയില്ലാതെ തടവിലിടാം. ഇൗ കാലപരിധിയിലും കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ സ്വാഭാവിക ജാമ്യത്തിന് അർഹരാവും. നാലിൽ മൂന്ന് കേസുകളിലും, കേസെടുത്ത് ആറുമാസത്തിനുശേഷവും കുറ്റപത്രം സമർപ്പിക്കാൻ എൻ.െഎ.എക്ക് കഴിഞ്ഞിട്ടില്ല. സ്വാഭാവികമായും ഇൗ കേസിലെ പ്രതികൾ ജാമ്യത്തിന് അർഹരാണ്. പാലാരിവട്ടം കേസിൽ ഫെബ്രുവരി മൂന്നിന് ജാമ്യം ലഭിച്ച മുംബൈ സ്വദേശി റിസ്വാൻ ഖാന് പക്ഷേ, ജാമ്യവ്യവസ്ഥയനുസരിച്ച് ബോണ്ട് കെട്ടിവെക്കാൻ ആളില്ലാത്തതിനാൽ പിന്നെയും ജയിലിൽ കഴിയേണ്ടിവന്നു. രണ്ട് ലക്ഷം രൂപയുടെ ആൾ ജാമ്യം, പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കൽ തുടങ്ങിയവയായിരുന്നു വ്യവസ്ഥകൾ. എന്നാൽ, മുംബൈ സ്വദേശിയായ ഇദ്ദേഹത്തിന് ജാമ്യം നിൽക്കാൻ കേരളത്തിലാരും തയാറായിരുന്നില്ല. മുംബൈയിലാകെട്ട ഇദ്ദേഹത്തിന് ജാമ്യംനിൽക്കാൻ കഴിയുന്ന ബന്ധുക്കളുമുണ്ടായിരുന്നില്ല. ഒടുവിൽ ‘ജംഇയ്യതുൽ ഉലമ മഹാരാഷ്ട്ര’ എന്ന സംഘടനയാണ് ഇയാളെ പുറത്തിറക്കിയത്.
മതം മാറണമെന്ന ആവശ്യവുമായി പാലാരിവട്ടം സ്വദേശിനി മെർലിനും സുഹൃത്ത് യഹ്യയും ഇയാളെ സമീപിച്ചതോടെയാണ് കേസിലേക്കുള്ള വഴി തുറന്നത് എന്ന് ഇയാളുടെ ജാമ്യത്തിനായി ഏറെ പരിശ്രമിച്ച അഡ്വ. എം.എം. അലിയാർ പറയുന്നു. മുംബൈയിലെ ഇസ്ലാമിക് റിസർച് ഫൗണ്ടേഷൻ എന്ന സ്ഥാപനത്തിൽ ഇതേ ആവശ്യവുമായി എത്തിയ ഇവരെ അവിടത്തെ െഗസ്റ്റ് റിലേഷൻസ് ഒാഫിസർ അർഷിദ് ഖുറേഷിയാണ് റിസ്വാൻ ഖാെൻറ അടുത്തേക്ക് വിട്ടതത്രെ. റിസ്വാൻ ഖാൻ ഇവരെ മുംബൈയിലെ ജാമിഅ മസ്ജിദിൽ എത്തിക്കുകയും മതംമാറാനും അതിെൻറ സാക്ഷ്യപത്രം നേടാനും സഹായിക്കുകയും ചെയ്തു. പിന്നീട്, വിവാഹിതരായ മെർലിൻ എന്ന മറിയവും യഹ്യയും അപ്രത്യക്ഷരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.