കശുവണ്ടി വികസന കോർപറേഷൻ അഴിമതി: സി.ബി.ഐ വിശദീകരണ പത്രിക തിരുത്തി സമർപ്പിച്ചു
text_fieldsകൊച്ചി: സംസ്ഥാന കശുവണ്ടി വികസന കോര്പറേഷൻ അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ നേരത്തേ നൽകിയ വിശദീകരണ പത്രിക പിൻവലിച്ച് സി.ബി.ഐ പുതിയത് സമർപ്പിച്ചു.
അഴിമതിക്കേസില്‍ സി.ബി.ഐക്ക് പ്രോസിക്യൂഷന് അനുമതി നിഷേധിച്ചത് ചോദ്യം ചെയ്ത് പരാതിക്കാരനായ കടകംപള്ളി മനോജ് നൽകിയ ഹരജിയിൽ നൽകിയ വിശദീകരണമാണ് പുതുക്കി നൽകിയത്. സംസ്ഥാനത്തുനിന്ന് കശുവണ്ടി വാങ്ങണമെന്ന സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ചതിലൂടെ കോർപറേഷനു വലിയ നഷ്ടമുണ്ടാക്കിയെന്ന വാദം കൂട്ടിച്ചേർത്താണ് പുതിയ വിശദീകരണം നൽകിയത്.
സംസ്ഥാനത്തുനിന്ന് കശുവണ്ടി ശേഖരിക്കാനുള്ള നിർദേശത്തിനു പുറമെ ഇറക്കുമതി ചെയ്യുന്നതിൽ തീരുമാനമെടുക്കാന്‍ സര്‍ക്കാര്‍ 1996ല്‍ കോർപറേഷന് അനുമതി നൽകിയിരുന്നു. 2005-06, 2009, 2015 വർഷങ്ങളിൽ കശുവണ്ടി വാങ്ങലുമായി ബന്ധപ്പെട്ട് സംസ്ഥാന ട്രേഡിങ് കോര്‍പറേഷനുമായി കശുവണ്ടി വാങ്ങുന്നതുമായി ബന്ധപ്പെട്ട് കരാറുണ്ടാക്കി. കശുവണ്ടി ഇറക്കുമതി സംബന്ധിച്ച് താന്‍സനിയ സര്‍ക്കാറുമായി സംസ്ഥാന സര്‍ക്കാറും കരാറുണ്ടാക്കി. എന്നാല്‍, ഈ കരാര്‍ പ്രകാരമുള്ള കാര്യങ്ങള്‍ക്കായി കോർപറേഷന് എം.ഡിയായിരുന്ന രതീഷും ചെയര്മാന്മാരായിരുന്ന ചന്ദ്രശേഖരനും പരേതനായ ഇ. കാസിമും നടപടികൾ സ്വീകരിച്ചില്ല. കോർപറേഷന് വൻ നഷ്ടമുണ്ടാക്കി നാലാം പ്രതിയായ ജെ.എം.ജെ ട്രേഡേഴ്സ് ഉടമ ജെയ്മോന് ജോസഫിനെ സഹായിക്കുന്ന നിലപാടാണ് ഇവർ സ്വീകരിച്ചത്. വ്യക്തമായ ക്രിമിനല്‍ ഗൂഢാലോചന ഇതിനുവേണ്ടി നടന്നിട്ടുണ്ടെന്നും വിശദീകരണത്തിൽ പറയുന്നു.
2005-14 കാലത്ത് കശുവണ്ടി ഇറക്കുമതിക്ക് ഒപ്പുെവച്ച 11 കരാറുകളിൽ മൂന്നെണ്ണത്തിൽ മാത്രം 4.5 കോടിയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നതടക്കം വിശദീകരണത്തിലുണ്ട്.
തിങ്കളാഴ്ച ഹരജി ജസ്റ്റിസ് വി.ജി. അരുൺ പരിഗണിച്ചെങ്കിലും സർക്കാറിെൻറ വിശദീകരണത്തിനു കൂടുതൽ സമയം തേടിയതോടെ വെള്ളിയാഴ്ചത്തേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.