സമരത്തിൽ നിന്ന് പിന്മാറണമെന്ന് കശുവണ്ടി ഫാക്ടറി തൊഴിലാളി മിനിമം വേജസ് കമ്മിറ്റി
text_fieldsതിരുവനന്തപുരം : യൂനിയനുകളുടെ നിർദ്ദേശമോ മുന്നറിയിപ്പുകളോ ഇല്ലാതെ സംസ്ഥാനത്തെ ചില കശുവണ്ടി ഫാക്ടറികളിൽ തൊഴിലാളികൾ നടത്തിവരുന്ന പണിമുടക്കുകൾ പിൻവലിക്കണമെന്ന് കശുവണ്ടി ഫാക്ടറി തൊഴിലാളി മിനിമം വേജസ് കമ്മിറ്റി. തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്.
തെളിവെടുപ്പടക്കമുള്ള നടപടിക്രമങ്ങൾ പൂർത്തിയായി. ഈ സാഹചര്യത്തിൽ പണിമുടക്കിൽ നിന്നും വിട്ടുനിൽക്കണമെന്നും അനവസരത്തിലെ പണിമുടക്കുകൾ വ്യവസായത്തിന്റെ നിലനിൽപ്പിനെതന്നെ പ്രതികൂലമായി ബാധിക്കുമെന്നും അഡീഷണൽ ലേബർ കമീഷണർ (ഐ.ആർ), കെ. ശ്രീലാലിന്റെ അധ്യക്ഷതയിൽ ലേബർ കമീഷണറേറ്റിൽ ചേർന്ന യോഗം വിലയിരുത്തി.
മിനിമം വേജസ് കമ്മിറ്റിയുടെ അടുത്ത യോഗം ഡിസംബർ അഞ്ചിന് കൂടുന്നതിനും തീരുമാനിച്ചു. യോഗത്തിൽ കൊല്ലം റീജിയണൽ ലേബർ കമീഷണർ ആർ. പ്രമോദ്, ഡെപ്യൂട്ടി ലേബർ കമീഷണർ സിന്ധു.കെ.എസ് വിവിധ തൊഴിലാളി സംഘടന പ്രതിനിധികളായ
കെ. രാജഗോപാൽ, ബി.തുളസീധരക്കുറിപ്പ്, അഡ്വ. മുരളി മടന്തക്കോട്, ബി. സുജീന്ദ്രൻ ,(സി.ഐ.ടി.യു) അഡ്വ.ജി.ലാലു, ജി.ബാബു(എ.ഐ.റ്റി.യു.സി), അഡ്വ. എസ്. ശ്രീകുമാർ, (ഐ.എൻ.ടി.യു.സി) എ.എ. അസീസ്,(യു.റ്റി.യു.സി) ശിവജി സുദർശൻ(ബി.എം.എസ് )തുടങ്ങിയവരും കെ.എസ്.സി.ഡി.സി ചെയർമാൻ, എസ്. ജയമോഹൻ, കപ്പെക്സ് ചെയർമാൻ എം. ശിവശങ്കരപ്പിള്ള എന്നിവരും വിവിധ തൊഴിലുടമ പ്രതിനിധികളും പങ്കെടുത്തു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.