തോട്ടണ്ടി ഇറക്കുമതി: മന്ത്രി മേഴ്സിക്കുട്ടിയമ്മക്ക് വിജിലന്‍സിന്‍െറ ക്ലീന്‍ചിറ്റ്
text_fieldsതിരുവനന്തപുരം: തോട്ടണ്ടി ഇറക്കുമതിയുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തില്‍ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മക്ക് വിജിലന്‍സിന്‍െറ ക്ളീന്‍ചിറ്റ്. ആരോപണത്തില്‍ കഴമ്പില്ളെന്നും തൊഴിലാളികളുടെ ക്ഷേമം മുന്‍നിര്‍ത്തിയുള്ള ഇടപെടലുകള്‍ മാത്രമാണ് മന്ത്രി നടത്തിയതെന്നും വിജിലന്‍സ് അന്വേഷണസംഘം കണ്ടത്തെി. ത്വരിതാന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ചു. റിപ്പോര്‍ട്ട് ഇന്ന് പരിഗണിക്കും. സര്‍ക്കാറിനും മന്ത്രിക്കും ആശ്വാസം നല്‍കുന്നതാണ് വിജിലന്‍സ് റിപ്പോര്‍ട്ട്.
കശുവണ്ടിവികസന കോര്‍പറേഷന്‍ നേരിട്ട് തോട്ടണ്ടി ഇറക്കുമതി ചെയ്തതില്‍ 10.34 കോടിയുടെ അഴിമതി നടന്നെന്നായിരുന്നു ആരോപണം. ഹൈകോടതി മുന്‍ ഗവണ്‍മെന്‍റ് പ്ളീഡര്‍ പി. റഹീം നല്‍കിയ പരാതിയില്‍ വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദേശപ്രകാരമായിരുന്നു പ്രാഥമികഅന്വേഷണം.
തോട്ടണ്ടി ഇറക്കുമതിയില്‍ ടെന്‍ഡര്‍ മാനദണ്ഡങ്ങള്‍ പാലിച്ചില്ല, കുറഞ്ഞവില മുന്നോട്ടുവെച്ച കമ്പനികളെ അവഗണിച്ചു, അഴിമതിനടത്താന്‍ മന്ത്രിയുടെ ചേംബറില്‍ കരാറുകാരുമായി ഗൂഢാലോചന നടന്നു എന്നീ ആരോപണങ്ങളാണ് ഉന്നയിച്ചത്. ഇതേക്കുറിച്ച് അന്വേഷിച്ച വിജിലന്‍സ്, അഴിമതി നടന്നതിന് തെളിവില്ളെന്ന് വ്യക്തമാക്കി.
ദീര്‍ഘകാലമായി അടഞ്ഞുകിടന്ന ഫാക്ടറികള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുന്നതിലൂടെ തൊഴിലാളികളുടെ ക്ഷേമമായിരുന്നു ലക്ഷ്യമെന്നും വിജിലന്‍സ് പ്രത്യേക യൂനിറ്റ് ഒന്ന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
മന്ത്രിയുടെ ഭര്‍ത്താവും കാപെക്സ് മുന്‍ ചെയര്‍മാനുമായ തുളസീധരക്കുറുപ്പിനെതിരെയും ആരോപണമുണ്ടായിരുന്നെങ്കിലും തെളിവ് ലഭിച്ചില്ളെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടര്‍ക്കെതിരെയും പരിശോധന നടന്നിരുന്നു.
നിയമസഭയില്‍ കോണ്‍ഗ്രസിലെ വി.ഡി. സതീശനാണ് തോട്ടണ്ടി ഇറക്കുമതിയില്‍ അഴിമതി ആരോപണം ഉന്നയിച്ചത്. ആരോപണം സഭയില്‍ മന്ത്രി നിഷേധിക്കുകയും ചെയ്തു. പിന്നീടാണ് മന്ത്രിക്കെതിരെ പുറത്തും പരാതി വന്നത്. നിയമസഭസമ്മേളനം വീണ്ടും ചേരാനിരിക്കെയാണ് വിജിലന്‍സിന്‍െറ ത്വരിതാന്വേഷണ റിപ്പോര്‍ട്ട് വന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.