Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതൊഴിൽ നയം...

തൊഴിൽ നയം ​പ്രഖ്യാപിച്ച്​ കത്തോലിക്ക സഭ

text_fields
bookmark_border
തൊഴിൽ നയം ​പ്രഖ്യാപിച്ച്​ കത്തോലിക്ക സഭ
cancel

തൊടുപുഴ: സഭാ സ്​ഥാപനങ്ങളിൽ ​ജോലി ചെയ്യുന്നവരുടെ സേവന- വേതന വ്യവസ്​ഥകൾ നിയമാനുസൃതമെന്ന്​ ഉറപ്പ്​ വരുത്തണ​മെന്ന്​  നിർദേശിച്ച്​ കത്തോലിക്ക മെത്രാൻ സമിതി. സഭയുടെ സ്​ഥാപനങ്ങൾ സംസ്​ഥാനത്തെ തൊഴിൽ നിയമങ്ങൾ പാലിച്ചാണ്​ പ്രവർത്തിക്കുന്നതെന്ന്​ ഉറപ്പാക്കണമെന്നും ബിഷപ്പുമാരുടെ സംയുക്​ത വേദിയായ സമിതി (കെ.സി.ബി.സി  ) സർക്കുലറിലൂടെ ഇടവകകൾക്ക്​ നിർ​ദേശം നൽകി. 

മെത്രാൻ സമിതിയുടെ തൊഴിൽകാര്യ കമീഷന്​ കീഴി​െല കേരള ലേബർ മൂവ്​മ​െൻറി​​െൻറ യൂനിറ്റുകൾ ഇടവകകൾ തോറും രൂപവൽക്കരിച്ച്​  തൊഴിൽ വിഷയങ്ങളിൽ ഇടപെടണ​മെന്നും നിർദേശിക്കുന്ന സർക്കുലർ, കഴിഞ്ഞ ഞായറാഴ്​ച ഇടവക ആസ്​ഥാനങ്ങളിൽ എത്തി​. ജീവനക്കാരുടെ സേവനവേതന വ്യവസ്​ഥകൾ നിർണയിക്കുന്നത്​​ സംസ്​ഥാന തല ലേബർ മൂവ്​മ​െൻറായിരിക്കും. എല്ലാ മതവിഭാഗങ്ങൾക്കുമായി മൂവ്​മ​െൻറി​​െൻറ പ്രവർത്തനം ശക്​തമാക്കണ​​മെന്നും നിർദേശമുണ്ട്​.

സംസ്​ഥാനത്തെ 30 ലക്ഷം വരുന്ന ഇതര ഭാഷ തൊഴിലാളികളോട്​ അനുകമ്പാപൂർണമായ സമീപനം ഉണ്ടാകണം.  വിലക്കയറ്റവും മറ്റും അസംഘടിത മേഖലയിൽ ജോലി ​ചെയ്യുന്നവരുടെ ജീവിതം ദുസഹമാക്കിയിരിക്കുകയാണ്​. പുതിയ റേഷൻ ലിസ്​റ്റി​ൽ തൊഴിൽ മേഖലയിലെ ഭൂരിഭാഗവും പുറത്താണ്​. അതിനിടെയാണ്​ പാവപ്പെട്ടവരുടെ ആശ്രയമായ റേഷനും ഇല്ലാതാക്കുന്ന നടപടി. നോട്ട്​ നിരോധനം വരുത്തിയ മാന്ദ്യം മൂലം തൊഴിൽമേഖല പ്രതിസന്ധിയിലുമാണ്​.  രാജ്യത്തെ സമ്പത്തിൽ 58 ശതമാനവും അതിസമ്പന്നരായ ഒരുശതമാനത്തിൽ കേന്ദ്രീകരിക്കുന്നത്​  ആശങ്ക വളർത്തുന്നു. 

ആയിരകകണക്കിന്​ കോടി രൂപ  വായ്​പയെടുത്ത്​ മന:പൂർവ്വം തിരിച്ചടക്കാത്തവരുടെ പേരുകൾ സുപ്രീം കോടതി ആവശ്യപ്പെട്ടിട്ട്​ പോലും അധികാരികൾ ലഭ്യമാക്കുന്നില്ല. അതേസമയം, തുഛ വായ്​പ​യെടുത്ത്​ പരാധീനതകൾ മൂലം തിരിച്ചടക്കാത്ത സാധാരണക്കാരെ ജപ്​തിയും സർഫാസി നിയമവും ഉപയോഗിച്ച്​ നേരിടുന്നുവെന്ന്​ തൊഴിലിനെയും തൊഴിലാളികളെയും സംബന്ധിച്ച സഭയുടെ നയ -സമീപനം വ്യക്​തമാക്കുന്ന സർക്ക​ുലർ പറയുന്നു. മുഖ്യധാര രാഷ്​ട്രീയ കക്ഷികളുടെ ആജ്ഞാനുവർത്തികളായതിനാൽ  തൊഴിലാളി യൂനിയനുകളും ഇതിനെ പ്രതിരോധിക്കാൻ രംഗത്ത്​  വരുന്നില്ല. കെ.സി​.ബി.സി നിർദേശങ്ങൾ ക്രോഡീകരിച്ച്​ ലേബർ കമീഷൻ ​െചയർമാൻ ബിഷപ്​ ഡോ.അലക്​സ്​ വടക്കുംതലയുടെ നേതൃത്വത്തിലാണ്​ സർക്കുലർ തയാറാക്കിയത്​​. 
അഷ്​റഫ്​ വട്ടപ്പാറ

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kcbc
News Summary - catheloic sabha
Next Story