‘മണിപ്പൂരും തൊഴിലില്ലായ്മയും മറന്ന് മോദി ഗ്യാരണ്ടി’,പ്രധാനമന്ത്രിയുടെ പ്രസംഗത്തിനെതിരെ കത്തോലിക്ക സഭ
text_fieldsതൃശൂരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ‘ഗ്യാരണ്ടി’ പ്രസംഗത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി തൃശൂര്‍ അതിരൂപതാ മുഖപത്രം. മണിപ്പൂരിന്‍റെ വേദനക്ക് പരിഹാരം കാണാതെ വികസനങ്ങളുടെ ഗ്യാരണ്ടി പ്രധാനമന്ത്രി പ്രസംഗിച്ചെന്നാണ് വിമർശനം. അതിരൂപതയുടെ മുഖപത്രമായ ‘കത്തോലിക്കാ സഭ’യുടെ ഫെബ്രുവരി ലക്കത്തിലെ ലേഖനത്തിലാണ് വിമര്‍ശനം.
‘മണിപ്പൂരും തൊഴിലില്ലായ്മയും മറന്ന് മോദി ഗ്യാരണ്ടി' എന്ന പേരിലാണ് ലേഖനം. കേരളത്തിൽ സാന്നിധ്യം ഉറപ്പിക്കാൻ ലക്ഷ്യമിട്ട് പ്രധാനമന്ത്രിയെത്തി ഷോ കാണിക്കുകയാണെന്നും ലേഖനത്തിലുണ്ട്.
കുക്കി വംശജരായ ക്രൈസ്തവരെ ഉന്മൂലനം ചെയ്തു കൊണ്ടിരിക്കുന്നതിനെ വിസ്മരിച്ചാണ് വലിയ ഉറപ്പുകളുമായി പ്രധാനമന്ത്രി എത്തിയതെന്നും വിമര്‍ശനമുണ്ട്. കള്ളപ്പണം പിടിച്ചെടുത്ത് 15 ലക്ഷം ഇന്ത്യക്കാരുടെ അക്കൗണ്ടിൽ നിക്ഷേപിക്കുമെന്ന മോദിയുടെ ഗ്യാരണ്ടിയെക്കുറിച്ച് ബി.ജെ.പിക്കാർ മിണ്ടുന്നില്ലെന്നും ലേഖനത്തില്‍ പറയുന്നു.
തൃശൂരില്‍ സ്ത്രീ ശക്തി സമ്മേളനത്തിനെത്തിയപ്പോഴായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്ര സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ എണ്ണിപറഞ്ഞത്. മോദിയുടെ ഗ്യാരണ്ടിയെന്ന് മലയാളത്തില്‍ ഓരോ തവണയും പറഞ്ഞുകൊണ്ടായിരുന്നു പ്രസംഗം. പ്രധാനമന്ത്രിയുടേത് രാഷ്ട്രീയ തന്ത്രത്തിന്‍റെ ഗ്യാരണ്ടിയാണെന്നും ലേഖനം ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.