‘സ്ത്രീകളുടെ കുമ്പസാരം കന്യാസ്ത്രീകളെ ഏല്‍പിക്കണം’
text_fieldsകൊച്ചി: സ്ത്രീകളെ കുമ്പസാരിപ്പിക്കാനുള്ള ആത്മീയ അവകാശം കന്യാസ്ത്രീകള്‍ക്ക് കൈമാറണമെന്ന് കേരള കാത്തലിക്് റിഫോര്‍മേഷന്‍ മൂവ്മെന്‍റ് (കെ.സി.ആര്‍.എം). കത്തോലിക്ക പുരോഹിതര്‍ ലൈംഗിക പീഡന കേസുകളില്‍ പ്രതികളാകുന്നതും ശിക്ഷിക്കപ്പെടുന്നതും വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇവര്‍ക്ക് സ്ത്രീകളെ കുമ്പസാരിപ്പിക്കുന്നതിനുള്ള ധാര്‍മികത നഷ്ടമായിരിക്കുകയാണെന്ന് കെ.സി.ആര്‍.എം ലീഗല്‍ അഡൈ്വസര്‍ അഡ്വ. ഇന്ദുലേഖ ജോസഫ് വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. ഇരയുടെ ദൗര്‍ബല്യങ്ങളും മാനസികാവസ്ഥയും മനസ്സിലാക്കാനും ഇത് ദുരുപയോഗിച്ച് അവിഹിതത്തില്‍ പെടുത്താനും കഴിയുന്ന സൗകര്യമാണ് ക്രിമിനലായ പുരോഹിതന് കുമ്പസാര പ്രക്രിയയിലൂടെ ലഭിക്കുന്നതെന്ന് ഇന്ദുലേഖ ആരോപിച്ചു. സ്ത്രീകളുടെ കുമ്പസാര നിര്‍വഹണം കന്യാസ്ത്രീകളെ ഏല്‍പിക്കുന്നില്ളെങ്കില്‍ ഈ മാസം 19 ന് എറണാകുളത്തെ ആര്‍ച്ച് ബിഷപ് ഹൗസിന് മുന്നില്‍ ബൈബിള്‍ പാരായണം ചെയ്ത് ഏകദിന സൂചന സത്യഗ്രഹം നടത്തുമെന്നും ഇവര്‍ അറിയിച്ചു. ഇത് സംബന്ധിച്ച കര്‍ദിനാളിന് നോട്ടീസ് നല്‍കിയിട്ടുണ്ട്്. സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസ് കണ്ടത്തില്‍, വൈസ് ചെയര്‍മാന്‍ പ്രഫ. ജോസഫ് വര്‍ഗീസ്, സി.വി. സെബാസ്റ്റ്യന്‍ എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.