'ക്രിസ്ത്യൻ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ഈഴവർക്ക് പ്രത്യേക പരിശീലനം'; വീണ്ടും വിദ്വേഷ പ്രചാരണവുമായി കത്തോലിക വൈദികൻ
text_fieldsകോട്ടയം: പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിലിെൻറ നാർകോട്ടിക് ജിഹാദ് പരാമർശത്തിനു പിന്നാലെ, ക്രിസ്ത്യൻ പെൺകുട്ടികളെ പ്രണയിച്ച് തട്ടിക്കൊണ്ടുപോകാൻ ഈഴവ ചെറുപ്പക്കാർക്ക് പ്രത്യേക പരിശീലനം നൽകുന്നുവെന്ന ആരോപണവുമായി കത്തോലിക്ക വൈദികൻ. 'കുട്ടികളുടെ ദീപിക' ചീഫ് എഡിറ്ററും ദീപിക ബാലസഖ്യം ഡയറക്ടറുമായ ഫാ. റോയി കണ്ണന്‍ചിറയാണ് ചങ്ങനാശ്ശേരി അതിരൂപതക്ക് കീഴിലെ സൺഡേ സ്കൂൾ അധ്യാപകർക്കായി ശനിയാഴ്ച നടത്തിയ പരിശീലന പരിപാടിയിൽ ആരോപണമുന്നയിച്ചത്.
വൈദികെൻറ പ്രസംഗം- ''ഒരു മാസത്തിനിടെ കോട്ടയത്തെ സിറോ മലബാർ ഇടവകയിൽനിന്ന് ഒമ്പതു പെൺകുട്ടികളെ പ്രണയിച്ചുകൊണ്ടുപോയത് ഈഴവരാണ്. ഇതിന് ഈഴവരായ ചെറുപ്പക്കാർക്ക് സ്ട്രാറ്റജിക്കായ പദ്ധതികൾ ആവിഷ്കരിച്ച് പരിശീലനം നൽകുന്നുണ്ട്. ശത്രുക്കളുടെ മുന്നൊരുക്കത്തിെൻറ പത്തിലൊന്നുപോലും നമുക്ക് ഒരുക്കാൻ കഴിയുന്നില്ല. ലവ് ജിഹാദിനെക്കുറിച്ചും നാർകോട്ടിക് ജിഹാദിനെക്കുറിച്ചും നമ്മൾ സംസാരിക്കുന്നുണ്ട്. അതോടൊപ്പം മറ്റ് ഇതര കമ്യൂണിറ്റികളിലേക്കും നമ്മുടെ മക്കളെ ആകർഷിക്കുന്നതിനുള്ള സ്ട്രാറ്റജിക്കായ പദ്ധതികൾ ആവിഷ്കരിച്ച് ചെറുപ്പക്കാരെ പരിശീലിപ്പിക്കുന്നുണ്ട് എന്ന വിവരം നമുക്ക് ലഭിച്ചിട്ടുണ്ട്. ജാഗ്രത ഇല്ലാത്തവരായിരിക്കുന്നതാണ് നമ്മള്‍ നേരിടുന്ന വലിയൊരു പ്രതിസന്ധി.
പ്രണയം നടിച്ചും അല്ലാതെയും നമ്മുടെ മക്കളെ സ്വന്തമാക്കാന്‍ സഭയുടെ എതിര്‍പക്ഷത്ത് നില്‍ക്കുന്നവര്‍ ഒരുക്കുന്ന മുന്നൊരുക്കത്തിെൻറ പത്തിലൊന്നുപോലും, നമ്മുടെ മക്കളെ വിശ്വാസത്തില്‍ നിലനിര്‍ത്താനും നമ്മുടെ മക്കളെ മാതാപിതാക്കളോടൊപ്പം ചേര്‍ത്തുനിര്‍ത്തി കത്തോലിക്ക സമുദായ രൂപവത്കരണത്തിെൻറ ഭദ്രത ഉറപ്പ് വരുത്താനും ഇതിനുവേണ്ടി മാത്രം ജീവിതം സമര്‍പ്പിച്ചിരിക്കുന്ന മതാധ്യാപകര്‍ക്ക്, വൈദികര്‍ക്ക് കഴിയുന്നില്ല എന്നത് ഈ വര്‍ത്തമാനകാലത്ത് കത്തോലിക്ക സഭ നേരിടുന്ന വലിയ പ്രതിസന്ധിയാണ്''.
2003 മുതല്‍ ദീപിക ബാലസഖ്യം ഡയറക്ടറാണ് ഫാ. റോയി കണ്ണന്‍ചിറ. കൊച്ചേട്ടന്‍ എന്ന പേരില്‍ കുട്ടികളോട് സംവദിക്കുന്ന പംക്തി ദീപികയില്‍ കൈകാര്യം ചെയ്യുന്നുണ്ട്. ചില്‍ഡ്രന്‍സ് ഡൈജസ്റ്റ് ഇംഗ്ലീഷ് മാസിക അസോ. എഡിറ്റര്‍ ചുമതലയും വഹിക്കുന്നു. ഫാ. റോയി മുമ്പും ഇത്തരം പ്രസംഗങ്ങൾ നടത്തിയിട്ടുണ്ട്. നാദിർഷായുടെ 'ഇൗശോ' എന്ന സിനിമക്കെതിെരയും രംഗത്തുവന്നിരുന്നു. ഇടുക്കി രൂപത മെത്രാനായിരുന്ന അന്തരിച്ച മാത്യു ആനിക്കുഴിക്കാട്ടിൽ നേരേത്ത സമാന ആരോപണം ഉന്നയിച്ചിരുന്നു. കാഞ്ഞിരപ്പള്ളി രൂപത പാസ്റ്ററൽ യോഗത്തിൽ സംസാരിക്കവെ ആയിരുന്നു ആരോപണം. ഇതിനെതിരെ എസ്.എൻ.ഡി.പി യോഗം വ്യാപകപ്രതിഷേധം ഉയർത്തിയതോടെ അന്നത്തെ കാഞ്ഞിരപ്പള്ളി ബിഷപ് മാത്യു അറയ്ക്കല്‍ ഖേദപ്രകടനം നടത്തി.
കേരളത്തിൽ ലവ് ജിഹാദിനൊപ്പം നർക്കോട്ടിക് ജിഹാദുമുണ്ടെന്ന ആരോപണവുമായി നേരത്തെ പാലാ രൂപത ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് രംഗത്തെത്തിയത് വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. നർകോട്ടിക്, ലവ് ജിഹാദുകൾക്ക് കത്തോലിക്ക പെൺകുട്ടികളെ ഇരയാക്കുന്നുവെന്നും ഇതിനെതിരെ കത്തോലിക്ക കുടുംബങ്ങൾ കരുതിയിരിക്കണമെന്നുമാണ് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്‍റെ വചന സന്ദേശത്തിൽ പറഞ്ഞത്.
ലവ് ജിഹാദില്ലെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നത് കണ്ണടച്ച് ഇരുട്ടാക്കുന്നതിന് തുല്യമാണ്. ഇത്തരക്കാർക്ക് നിക്ഷിപ്ത താൽപര്യം ഉണ്ട്. ഇതര മതസ്ഥരായ യുവതികൾ ഐ.എസ് ക്യാമ്പിൽ എങ്ങനെ എത്തിയെന്ന് പരിശോധിച്ചാൽ ഇക്കാര്യങ്ങൾ മനസിലാകും. വര്‍ഗീയതയും വിദ്വേഷവും വെറുപ്പും മതസ്പര്‍ദ്ധയും അസഹിഷ്ണുതയും വളര്‍ത്താന്‍ ശ്രമിക്കുന്ന ജിഹാദി തീവ്രവാദികള്‍ ലോകമെമ്പാടും ഉണ്ട്. ഇതിനെതിരെ കത്തോലിക്ക കുടുംബങ്ങൾ കരുതിയിരിക്കണമെന്നും ബിഷപ്പ് പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.