കശാപ്പ് നിരോധനം: മന്ത്രി കെ. രാജു ഇന്ന് മുഖ്യമന്ത്രിയെ കാണും
text_fieldsതിരുവനന്തപുരം: ചന്തകളിൽ കശാപ്പിനായി കന്നുകാലികളെ വിൽക്കുന്നത് വിലക്കി കേന്ദ്ര സർക്കാർ ഇറക്കിയ ഉത്തരവിനെ നേരിടാനുറച്ച് സംസ്ഥാന സർക്കാർ. ഉത്തരവ് മറികടക്കാൻ നിയമനിർമാണമോ നിയമ നടപടിയോ എന്നത് ആലോചിക്കാൻ മൃഗസംരക്ഷണത്തിെൻറ ചുമതലയുള്ള മന്ത്രി കെ. രാജു തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും.
ഉത്തരവ് സംസ്ഥാനത്ത് നടപ്പാക്കാൻ കഴിയില്ലെന്ന നിലപാടിലാണ് സർക്കാർ. മുഖ്യമന്ത്രിയെ കണ്ടശേഷം സംസ്ഥാന നിലപാട് എന്തെന്ന് തീരുമാനിക്കുമെന്ന് മന്ത്രി കെ. രാജു ‘മാധ്യമ’ത്തോട് പറഞ്ഞു. നിയമ നിർമാണം നടത്തണമെന്നാണ് വ്യക്തിപരമായ അഭിപ്രായം. കന്നുകാലികളെ വിൽക്കുന്നതും കശാപ്പ് ചെയ്യുന്നതും ജില്ലാതലത്തിലുള്ള ഉന്നതാധികാര സമിതിയുടെ മേൽനോട്ടത്തിലായിരിക്കണെമന്ന കേന്ദ്ര സർക്കാർ ഉത്തരവ് ഇവിടെ പ്രായോഗികമല്ല.
ലക്ഷക്കണക്കിന് കർഷകരെ ദുരിതത്തിലാക്കുന്ന വിഷയം കൂടിയാണിത്. മൃഗസംരക്ഷണം സംസ്ഥാന വിഷയമാണ്. കർണാടക സർക്കാർ കോടതിയെ സമീപിക്കുെന്നങ്കിൽ കേരളത്തിന് കേസിൽ കക്ഷി ചേരാനാവും. അല്ലാതെ സ്വന്തം നിലക്കും കോടതിയെ സമീപിക്കാൻ കഴിയും. സർവകക്ഷി യോഗം വിളിച്ച് അഭിപ്രായവും തേടും. സർക്കാറിനെ കാത്തിരിക്കാതെ കർഷകന് സ്വന്തമായും കോടതിയെ സമീപിക്കാൻ കഴിയുന്ന വിഷയമാണിതെന്നും മന്ത്രി വിശദീകരിച്ചു.
കേന്ദ്ര സർക്കാർ ഉത്തരവിനെതിരെ ശക്തമായ നിലപാടാണ് മുഖ്യമന്ത്രിക്കുള്ളത്. ഒരാൾ എന്ത് ഭക്ഷിക്കണമെന്ന് തീരുമാനിക്കേണ്ടത് നാഗ്പൂരിലോ ന്യൂഡൽഹിയിലോ ഇരിക്കുന്നവരല്ലെന്നും മുഖ്യമന്ത്രി തുറന്നടിച്ചിരുന്നു. അതിനിടെ, വ്യാപാരികളിലും കർഷകരിലും ആശങ്ക വർധിച്ചിരിക്കുകയാണ്. കന്നുകാലി വിൽപനക്കും കശാപ്പിനും നിയന്ത്രണമാണ് ഏർപ്പെടുത്തിയതെന്ന് കേന്ദ്ര സർക്കാറും ബി.ജെ.പി നേതാക്കളും ആവർത്തിച്ച് പറയുെന്നങ്കിലും വ്യക്തത വന്നിട്ടില്ല.
മൃഗങ്ങൾക്കെതിരായ ക്രൂരത തടയൽ പ്രകാരം നടപ്പാക്കിയ നിയമം സമ്പൂർണ കശാപ്പ് നിരോധനത്തിലേക്ക് നയിക്കുമെന്നാണ് വ്യാപാരികൾ പറയുന്നത്. കന്നുകാലികളെ വിൽക്കുന്നതിനും വാങ്ങുന്നതിനുമെല്ലാം കടുത്ത നിയന്ത്രണങ്ങളാവുന്നതോടെ പലരും രംഗം കൈയൊഴിയാൻ നിർബന്ധിതമാവുമെന്നും വ്യാപാരികൾ പറഞ്ഞു.
മൃഗസംരക്ഷണ വകുപ്പിെൻറ കണക്കുപ്രകാരം വർഷം തോറും 15ലക്ഷത്തിലധികം കന്നുകാലികളാണ് സംസ്ഥാനത്തേക്ക് എത്തുന്നത്. നികുതി വെട്ടിച്ചും മറ്റും വരുന്നതുകൂടി കണക്കാക്കുേമ്പാൾ ഇതിലധികം വരും. നിയമം കർക്കശമായാൽ ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള കാലിക്കടത്ത് ഗണ്യമായി കുറയും. ഇത് ലക്ഷക്കണക്കിന് േപരുടെ ഉപജീവനമാർഗം മുട്ടിക്കുമെന്ന സാഹചര്യത്തിലാണ് സർക്കാർ ഇടപെടൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.