Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനെടുമ്പാശേരിയിൽ 49...

നെടുമ്പാശേരിയിൽ 49 ലക്ഷം രൂപ വില വരുന്ന സ്വർണ പാദുകവുമായി പിടിയിൽ

text_fields
bookmark_border
നെടുമ്പാശേരിയിൽ 49 ലക്ഷം രൂപ വില വരുന്ന സ്വർണ പാദുകവുമായി പിടിയിൽ
cancel

നെടുമ്പാശേരി: സ്വർണ പാദുകവുമായി യാത്രക്കാരൻ പിടിയിൽ. കൊച്ചി രാജ്യാന്തര വിമാന താവളത്തിൽ കസ്റ്റംസാണ് സുവർണ പാദുകം പിടികൂടിയത്. 49 ലക്ഷം രൂപ വില വരുന്ന 1032 ഗ്രാം സ്വർണം പേസ്റ്റ് രൂപത്തിലാക്കി ഇരു ചെരിപ്പുകളുടെയും ഉള്ളിൽ തുന്നിച്ചേർത്താണ് സുവർണ പാദുകം തീർത്തത്. കൊല്ലം സ്വദേശിയായ കുമാറാണ് സ്വർണക്കടത്തിന് ഈ രീതി അവലംബിച്ചത്. മാലിയിൽ നിന്നും എത്തിയ കുമാറിന്റെ ഇരു ചെരിപ്പുകളിലും കൂടിയാണ് അതിവിദഗ്ധമായ രീതിയിൽ സ്വർണമിശ്രിതം ചേർത്തു പിടിപ്പിച്ചത്. ഇയാളുടെ നടത്തത്തിൽ സംശയം തോന്നിയ കസ്റ്റംസുകാർ ചെരുപ്പ് അഴിപ്പിച്ച് പരിശോധിക്കുകയായിരുന്നു. ഇതിനുമുമ്പും ഇത്തരത്തിൽ സ്വർണം കാല്പാദങ്ങളിൽ കെട്ടിവച്ച് കൊണ്ടുവന്നത് പിടികൂടിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nedumbasserygold smuggling
News Summary - Caught in Nedumbassery with gold shoes worth 49 lakh rupees
Next Story